ആണുങ്ങള്‍ക്ക് പെണ്ണുങ്ങളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ ആപ്പ്; ആപ്പിള്‍ അന്വേഷണത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ആണുങ്ങള്‍ക്ക് പെണ്ണുങ്ങളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ ആപ്പ്; ആപ്പിള്‍ അന്വേഷണത്തിന്

സൗദിയിലെ പുരുഷന്മാർ സ്ത്രീകളെ നിരീക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടർന്ന് സർക്കാർ സേവനങ്ങൾ നൽകിവരുന്ന മൊബൈൽ ആപ്ലിക്കേഷനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കി ആപ്പിൾ. അബ്ഷേർ ആപ്പിനെതിരെയാണ് അന്വേഷണം. ഒരു അഭിമുഖത്തിനിടെ ആപ്പിൾ സിഇഓ ടിംകുക്ക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം തന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും, കാര്യങ്ങൾ ശരിയാണെങ്കിൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അബ്ഷേർ ആപ്പിനെതിരെ മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും ശക്തമായ പ്രതിഷേധമാണുള്ളത്. ആപ്പിളും, ഗൂഗിളും ഈ ആപ്ലിക്കേഷൻ നീക്കം ചെയ്യണമെന്ന് ഡെമോക്രാറ്റിക് സെനറ്ററായ റോൺ വൈഡെൻ ആവശ്യപ്പെട്ടു. പുരുഷനായ രക്ഷാകർത്താവിന്റെ (അത് ഭർത്താവോ, പിതാവോ ആയിരിക്കും ) അനുമതിയില്ലാതെ സൗദി വനിതയ്ക്ക് രാജ്യം വിടാൻ സാധിക്കില്ല. വനിതകളുടെ സഞ്ചാരത്തിന് അനുമതി നൽകൽ, വിലക്കൽ, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഉൾപ്പടെയുള്ള സർക്കാർ സേവനങ്ങളാണ് അബ്ഷേർ ആപ്പ് നൽകിവരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി നിർമിച്ച ഈ ആപ്ലിക്കേഷൻ നിരവധി വർഷങ്ങളായി ഉപയോഗത്തിലുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ഇത് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. രക്ഷിതാക്കൾ അവരുടെ ഭാര്യമാർ, സഹോദരിമാർ, പെൺമക്കൾ തുടങ്ങിയവരെ ആപ്പിൽ രജിസ്റ്റർ ചെയ്യും. അവരിലാരെങ്കിലും രാജ്യാതിർത്തി വിടാൻ ശ്രമിച്ചാൽ രക്ഷിതാവിന് അതുസംബന്ധിച്ച അറിയിപ്പ് ലഭിക്കും. യാത്ര വിലക്കണമെങ്കിൽ അത് ആപ്പ് വഴി സാധിക്കും. ഇത് മനുഷ്യാവകാശ ലംഘനവും, ലിംഗവിവേചനവുമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. അതേസമയം, ബുദ്ധിമതികളായ ചില സ്ത്രീകൾ അവരുടെ രക്ഷിതാക്കളുടെ ഫോണിലെ ആപ്ലിക്കേഷനിലുള്ള ക്രമീകരണങ്ങളിൽ മാറ്റം വരുത്തി രാജ്യാതിർത്തി കടക്കുന്നുണ്ടെന്ന് ഇൻസൈഡർ വെബ്സൈറ്റിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. Content Highlights:App That Lets Saudi Men Track Their Wives apple to investigate


from mathrubhumi.latestnews.rssfeed http://bit.ly/2UW6L6L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages