തിരുവനന്തപുരം: പന്ന്യന്‍ രവീന്ദ്രന് ശേഷം തിരുവനന്തപുരം തലവേദനയായി മാറിയിരിക്കുന്ന സിപിഐയും ഒ രാജഗോപാല്‍ ഉണ്ടാക്കിയ പ്രതിഫലനം മുറുക്കാന്‍ ബിജെപിയും കച്ചകെട്ടിയിറങ്ങുന്നതോടെ തിരുവനന്തപുരത്ത് ലോക്‌സഭാ മത്സരം കടുക്കും. തുടര്‍ച്ചയായി രണ്ടു തവണ ജയിച്ച ശശി തരൂരിനെ പരാജയപ്പെടുത്താന്‍ കഴിയുന്ന കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപിയും സിപിഐ യും തേടുന്നത്.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ പന്ന്യന്‍ രവീന്ദ്രനോ മത്സരിക്കാന്‍ ഇറങ്ങണമെന്ന് സിപിഐ ആഗ്രഹിക്കുമ്പോള്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനത്തെ കൊണ്ടുവരണം എന്നാണ് ബിജെപി താല്‍പ്പര്യപ്പെടുന്നത്. എല്‍ഡിഎഫില്‍ സിപിഐ യുടെ സീറ്റാണ് തിരുവനന്തപുരം. അതുകൊണ്ടു തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ട ചുമതല അവര്‍ക്കാണ് താനും. മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനായാല്‍ ജയിക്കാന്‍ കഴിയുമെന്നാണ് സിപിഐ യുടെ പ്രതീക്ഷ. ആനി രാജ മുതല്‍ ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍ വരെയുള്ളവരുടെ പേര് സിപിഐ യില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്.
2014 ല്‍ ബെന്നറ്റ് ഏബ്രഹാമിനെ മത്സരിപ്പാന്‍ ഇറക്കിയപ്പോള്‍ സിപിഐ നേരിട്ട വിവാദം ചില്ലറയായിരുന്നില്ല. ശശി തരൂരിന്റെ വോട്ട് ശതമാനം കുറഞ്ഞെങ്കിലും ഒ രാജഗോപാലിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് സിപിഐ പിന്തള്ളപ്പെട്ടു പോകുകയായിരുന്നു. 2005 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ ജയിച്ച ശേഷം സിപിഐ യ്ക്ക് തിരുവനന്തപുരം മണ്ഡലത്തില്‍ നേട്ടമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്ന് വി ശിവകുമാറിനെ 74,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മറികടക്കാന്‍ പന്ന്യനായിരുന്നു. 2009 ല്‍ രണ്ടാം സ്ഥാനത്തും ഉണ്ടായിരുന്ന സിപിഐ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് ആയി പോയിരുന്നു. ഇത്തവണ കരുത്തുറ്റ സ്ഥാനാര്‍ത്ഥി വേണമെന്ന അഭിപ്രായത്തിലാണ് സിപിഐ.
1991 മുതല്‍ നാലു തവണ ഒ രാജഗോപാല്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും 2014 ല്‍ ബിജെപി മികച്ച അഭിപ്രായം നേടിയിരുന്നു. 2009 ല്‍ ശശിതരൂര്‍ നേടിയ ഒരു ലക്ഷത്തിന് അടുത്തുള്ള ഭൂരിപക്ഷം വെറും 15,000 ലേക്ക് എത്തിക്കാന്‍ കഴിഞ്ഞ തവണ ഒ രാജഗോപാലിന് കഴിഞ്ഞത് പാര്‍ട്ടിക്ക് ജില്ലയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സ്വാധീനത്തിന്റെ തെളിവായി ബിജെപി വിലയിരുത്തുന്നു.
ഇത്തവണ ഒ രാജഗോപാല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇതിന് തെളിവാണെന്നും കുമ്മനം രാജശേഖരനെ പോലെയുള്ള നേതാക്കള്‍ വന്നാല്‍ സീറ്റ് ഉറപ്പാക്കാമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. കെ.സുരേന്ദ്രന്‍, പിഎസ് ശ്രീധരന്‍പിള്ള, സുരേഷ്‌ഗോപി, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍, മുന്‍ ഗവണ്‍മെന്റ് സെക്രട്ടറി സിവി ആനന്ദബോസ് എന്നിവരാണ് ബിജെപിയുടെ സാധ്യതാപട്ടികയിലുള്ളത്. ഹാട്രിക് തേടി ശശിതരൂര്‍ ഇറങ്ങുമ്പോള്‍ പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പാടുപെടുകയാണ് സിപിഐയും ബിജെപിയും.
from mangalam.com https://ift.tt/2ExdcYV
via IFTTT
No comments:
Post a Comment