കൂടുതല്‍ സീറ്റ് അവകാശപ്പെടാന്‍ കേരള കോണ്‍ഗ്രസിന് അവകാശമുണ്ടെന്ന് ചെന്നിത്തല; പി.ജെ ജോസഫ് മാന്യനെന്ന് കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

കൂടുതല്‍ സീറ്റ് അവകാശപ്പെടാന്‍ കേരള കോണ്‍ഗ്രസിന് അവകാശമുണ്ടെന്ന് ചെന്നിത്തല; പി.ജെ ജോസഫ് മാന്യനെന്ന് കോടിയേരി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച് കേരള കോണ്‍ഗ്രസുമായി നാളെ ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉച്ചയ്ക്കായിരിക്കും ചര്‍ച്ച നടക്കുക. കൂടുതല്‍ സീറ്റുകള്‍ അവകാശപ്പെടാന്‍ കേരള കോണ്‍ഗ്രസിന് അവകാശമുണ്ട്. എല്ലാ കക്ഷികള്‍ക്കും ആവശ്യമുന്നയിക്കാം. എന്നാല്‍ അവയെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിലേക്ക് പോകില്ല. പ്രശ്‌നം അവര്‍ക്കിടയില്‍ പരിഹരിക്കുമെന്ന് കരുതുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ കേരള കോണ്‍ഗ്രസിനെ പിളര്‍ത്താനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു. കെ.എം മാണിയെ ദുര്‍ബലനാക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പി.ജെ ജോസഫ് മാന്യനാണെന്നും കോടിയേരി പ്രതികരിച്ചു.

ലോക്സഭയിലേക്ക് താന്‍ മത്സരിക്കുമെന്ന് പി.ജെ ജോസഫ് ഇന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ ആവശ്യപെടും. കോട്ടയം മാത്രമാണ് ലഭിക്കുന്നതെങ്കില്‍ സ്ഥാനാര്‍ത്ഥി താന്‍ തന്നെയായിരിക്കുമെന്നും നിഷ ജോസ് കെ.മാണിയെ മത്സരിപ്പിക്കാനുള്ള മാണി ക്യാംപിന്റെ നീക്കത്തെ തള്ളിക്കൊണ്ട് ജോസഫ് വ്യക്തമാക്കിയിരുന്നു.



from mangalam.com https://ift.tt/2Ed9wKt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages