ഞങ്ങടെ മക്കളെ കൊല്ലാന്‍ വന്നതാണോ? കാസര്‍കോട്ടെത്തിയ സിപിഎം സംഘത്തിന് സ്ത്രീകളുടെ ചോദ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

ഞങ്ങടെ മക്കളെ കൊല്ലാന്‍ വന്നതാണോ? കാസര്‍കോട്ടെത്തിയ സിപിഎം സംഘത്തിന് സ്ത്രീകളുടെ ചോദ്യം

കാസർഗോഡ്: ഇരട്ടക്കൊലപാതകം നടന്ന കാസർഗോഡ് കല്യോട്ട് സന്ദർശനത്തിനെത്തിയ സിപിഎം സംഘത്തിന് നേരെ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം. ഞങ്ങളുടെ മക്കളെ കൊല്ലാൻ വരുന്നതാണോന്നു ചോദിച്ചാണ് സ്ത്രീകൾ അടക്കമുള്ളവർ സിപിഎം സംഘത്തിന് നേരെ രോഷം പ്രകടിപ്പിച്ചത്. എം.എൽ. കെ. കുഞ്ഞിരാമൻ, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, പി. കരുണാകരൻ എം.പി എന്നിവരടങ്ങുന്ന സംഘത്തിന് നേരെയായിരുന്നു പ്രതിഷേധം. ഞങ്ങടെ മക്കളെ കൊല്ലാൻ വരുന്നവർ ഇങ്ങോട്ടുവരേണ്ടെന്നും പ്രതിഷേധക്കാർ വിളിച്ചുപറയുന്നുണ്ടായിരുന്നു. പെരിയയിലും കല്യോട്ടും സിപിഎം സംഘത്തിന് പ്രതിഷേധം നേരിടേണ്ടി വന്നു. കല്യോട്ട് കവലയിൽ സിപിഎം സംഘത്തിന്റ വാഹനമെത്തിയ സമയത്ത് സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ആക്രമിക്കപ്പെട്ട സിപിഎം പ്രവർത്തകരുടെ വീടുകളും പാർട്ടി ഓഫീസും സംഘം സന്ദർശിച്ചു. അക്രമത്തിൽ അഞ്ചുകോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിപിഎമ്മിന്റെ പരാതി. ContentnHighlights:Kasargode Double Murder Women protest Against CPM team Visits


from mathrubhumi.latestnews.rssfeed https://ift.tt/2U1dQmw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages