കെ.ആർ മീരയ്ക്ക് അശ്ലീലച്ചുവയുള്ള മറുപടി; വിശദീകരണ പോസ്റ്റുമായി വി.ടി.ബൽറാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

കെ.ആർ മീരയ്ക്ക് അശ്ലീലച്ചുവയുള്ള മറുപടി; വിശദീകരണ പോസ്റ്റുമായി വി.ടി.ബൽറാം

അഭിസംബോധനകളിലെ പൊളിറ്റിക്കൽ കറക്റ്റ്നെസല്ല, പൊളിറ്റിക്കൽ മർഡേഴ്സ് ഒരു ആധുനിക സമൂഹത്തിൽ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തൽക്കാലം പ്രധാനമെന്ന് വി.ടി. ൽറാം എം.എൽ.എ. പെരിയ ഇരട്ടകൊലപാതകത്തെ തുടർന്ന് സാമൂഹികമാധ്യമങ്ങളിലൂടെ എഴുത്തുകാരി കെ.ആർ മീരയ്ക്കെതിരേ അശ്ലീല പരാമർശം നടത്തിയ വി.ടി. ബൽറാം എം എൽ എ ക്കെതിരേ വിമർശനമുയരുന്ന സാഹചര്യത്തിലാണ് മറുപടി പോസ്റ്റുമായിരംഗത്തെത്തിയിരിക്കുന്നത്. വി.ടി. ബൽറാം എം.എൽ.എ.യുടെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം അഭിസംബോധനകളിലെ പൊളിറ്റിക്കൽ കറക്റ്റ്നെസല്ല, പൊളിറ്റിക്കൽ മർഡേഴ്സ് ഒരു ആധുനിക സമൂഹത്തിൽ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തൽക്കാലം പ്രധാനം. അതു കൊണ്ട് ഞങ്ങൾ ചർച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണ്. നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്ത്തുന്ന സിപിഎമ്മിന്റെ ക്രിമിനൽ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്. കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തിൽ അന്തർലീനമായ അസഹിഷ്ണുതയേക്കുറിച്ചും ഹിംസാത്മകതയേക്കുറിച്ചുമാണ്. അതിൽ നിന്ന് ചർച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവർക്ക് സംരക്ഷണം നൽകുന്നവരേയും രക്ഷിച്ചെടുക്കാൻ നോക്കുന്ന സാംസ്ക്കാരിക കുബുദ്ധികളുടെ ട്രാപ്പിൽ വീഴാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. കാസർക്കോട്ടെയും കണ്ണൂരിലേയും ആരാച്ചാർമാരെക്കുറിച്ച് കെ ആർ മീര വല്ലതും മൊഴിഞ്ഞോ എന്നു ചോദിച്ച് വിടി ബൽറാം കെ ആർമീരയ്ക്കെതിരേ കഴിഞ്ഞയാഴ്ച പോസ്റ്റിട്ടിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് കെ ആർമീര പോസ്റ്റിട്ടത്. എന്നാൽ ഈ പോസ്റ്റിന് താഴെ അസ്ലീല ചുവയുള്ള പ്രതികരണം നടത്തുകയായിരുന്നു എം.എൽ.എ. കെ. ആർ. മീരയുടെ പോസ്റ്റിന് വി.ടി. ബൽറാം നൽകിയ മറുപടി പോ മോനേ ബാല - രാമാ എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ പാർട്ടിക്ക് വേണ്ടിയാണവർ അത് പറയുന്നത്. സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കും. എന്നാൽ തിരിച്ച് പോ മോളേ മീരേ എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനെതിരേ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് വിശദീകരണപോസ്റ്റുമായി എം എൽ എ രംഗത്തെത്തിയത്. Content Highlights:VT Balram Replay Post To KR Meera on Periya Double Murder Case


from mathrubhumi.latestnews.rssfeed https://ift.tt/2VjA6sf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages