തക്കാളി കയറ്റുമതി നിർത്തിയതിന് ആറ്റംബോംബിടുമെന്ന് ഭീഷണിമുഴക്കി പാക് റിപ്പോർട്ടർ: പ്രതിഷേധം ശക്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

തക്കാളി കയറ്റുമതി നിർത്തിയതിന് ആറ്റംബോംബിടുമെന്ന് ഭീഷണിമുഴക്കി പാക് റിപ്പോർട്ടർ: പ്രതിഷേധം ശക്തം

ന്യൂഡൽഹി: പാകിസ്താന്റെ കരുത്ത് കണ്ട് പേടിച്ചാണ് ഇന്ത്യ പാകിസ്താനിലേക്കുള്ള തക്കാളി കയറ്റുമതിനിഷേധിച്ചതെന്ന്പാകിസ്താൻ റിപ്പോർട്ടർ.തക്കാളി നിർത്തിക്കോളൂ, പകരം ആറ്റംബോംബായിരിക്കും അങ്ങോട്ടേക്ക് വരുകയെന്നും പാകിസ്താൻ റിപ്പോർട്ടർ റിപ്പോർട്ടിങ്ങിനെ പറയുന്നു. ഈവാർത്ത പുറത്തു വന്നതോടെ പാക് മാധ്യമപ്രവർത്തകനെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമമായി. "പാകിസ്താന്റെ കരുത്ത് കണ്ട് പേടിച്ചാണ് പാകിസ്താനിലേക്കുള്ള തക്കാളികയറ്റുമതി ഇന്ത്യ നിർത്തിവെച്ചിരിക്കുന്നത്.തക്കാളി നിർത്തിക്കോളൂ, പകരം ആറ്റംബോംബായിരിക്കും അങ്ങോട്ടേക്ക് വരിക" എന്നാണ് പാകിസ്താൻ റിപ്പോർട്ടർ പറയുന്നത്. കൂടാതെ ഇന്ത്യയുടെ നടപടിയിൽ രാജ്യം പിന്നീട് പശ്ചാത്തപിക്കുമെന്നുംറിപ്പോർട്ടർ ആവർത്തിക്കുന്നുണ്ട്. "Tamatar ka jawab atom bomb se de gay." So much trash on our tv channels #TaubaTaubapic.twitter.com/2myeGCvECw — Naila Inayat नायला इनायत (@nailainayat) February 23, 2019 പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനിലേക്കുള്ള കയറ്റുമതി നിർത്തിവെച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ചാനൽ റിപ്പോർട്ടർ ഇത്തരത്തിൽ പ്രതികരിക്കുന്നത്. ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റി42.ടി വി റിപ്പോർട്ടാണ് ഇത്തരത്തിൽ ഇന്ത്യയ്ക്കെതിരേ ഭീഷണിമുഴക്കുന്നത്. എന്നാൽ കൂകിവിളിച്ചുള്ള ഭീഷണി റിപ്പോർട്ടിങ്ങിനെതിരേ വ്യാപകമായ ട്രോളാണ് സാമൂഹികമാധ്യമങ്ങളിൽ ഉയരുന്നത്. Ek Joke Aur Please 🙏 pic.twitter.com/o6Tp8d4vqC — Kαílαsh вíshnσí (व्लादिमीर) (@rising_emperor) February 23, 2019 Seriously , these tv channels have only succeeded in providing entertainment to the Indians — Manjeet Bagga (@Goldenthrust) February 23, 2019 പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ വ്യാപകപ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. പാകിസ്താനിലേക്കുള്ള ഇറക്കുമതി തീരുവ 200 ശതമാനമാക്കിയതിന് പിന്നാലെയായിരുന്നു പാകിസ്താനിലേക്കുള്ള തക്കാളി കയറ്റുമതി നിർത്തിവെച്ചിരിക്കുന്നത്. "ഞങ്ങൾ കർഷകരാണ്. ഞങ്ങൾ തക്കാളി കൃഷി ചെയ്യുന്നു. ഈ തക്കാളി ഞങ്ങൾ പാകിസ്താനിലേക്ക് കയറ്റി അയക്കുന്നുമുണ്ട്. പക്ഷേ ഞങ്ങളുടെ ഭക്ഷണം കഴിച്ചിട്ട് അവർ ഞങ്ങളുടെ സൈനികരെ വധിക്കുകയാണ്. എന്നാൽ ഇപ്പോൾ ഞങ്ങൾ ആഗ്രഹിക്കുന്നത് പാകിസ്താൻ ഇല്ലാതായി കാണാനാണ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യക്കാരേയും അതിന് അനുവദിക്കില്ല"- മധ്യപ്രദേശിലെ കർഷകനായ രവീന്ദ്ര പടിദാർ പറഞ്ഞതായി എ എൻ ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ നടപടിയിൽ തുടർന്ന് പാകിസ്താനിൽ കിലോയ്ക്ക് നൂറ്റിയെൺപത് രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. Content Highlights:Pakistani Journos Video Goes Viral Threatening India Evokes Mirth On Twitter


from mathrubhumi.latestnews.rssfeed https://ift.tt/2SpoOke
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages