ലാഹോർ: ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദം നിഷേധിച്ച് പാകിസ്താൻ സർക്കാർ. ഭാവൽപൂരിലെ ഒരു മദ്രസയുടെ നിയന്ത്രണമാണ് ഏറ്റെടുത്തതെന്നും അവർക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമില്ലെന്നും പാകിസ്താൻ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. കഴിഞ്ഞദിവസം ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് പറഞ്ഞ പാകിസ്താൻ മണിക്കൂറുകൾക്കകമാണ് സ്വന്തം അവകാശവാദം തിരുത്തി രംഗത്തെത്തിയത്. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ ഇന്ത്യയടക്കം ശക്തമായി രംഗത്തുവന്നതോടെയാണ് ഭാവൽപൂരിലെ ജെയ്ഷെ ആസ്ഥാനം പിടിച്ചടക്കിയതായി പാകിസ്താൻ അറിയിച്ചത്. ജെയ്ഷെ മുഹമ്മദ് ആണ് പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെന്ന ഇന്ത്യയുടെ വാദം ശക്തമായ വേളയിലായിരുന്നു പാകിസ്താന്റെ നടപടി. ഏകദേശം അറുനൂറോളം വിദ്യാർഥികളും 70 അധ്യാപകരും താമസിക്കുന്ന മദ്രസാ ക്യാമ്പസിന്റെ നിയന്ത്രണമാണ് പഞ്ചാബ് പ്രവിശ്യ സർക്കാർ ഏറ്റെടുത്തതെന്നും ക്യാമ്പസ് പോലീസിന്റെ സുരക്ഷാവലയത്തിലാണെന്നും പാകിസ്താൻ അറിയിച്ചിരുന്നു. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം പൂർണമായി തള്ളിക്കൊണ്ടാണ് പാകിസ്താൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ നിയന്ത്രണം ഏറ്റെടുത്ത മദ്രസാ ക്യാമ്പസ് ജെയ്ഷെ ആസ്ഥാനമാണെന്നത് ഇന്ത്യയുടെ പ്രചരണമാണെന്നായിരുന്നു പാകിസ്താൻ മന്ത്രിയുടെ വിശദീകരണം. ഭാവൽപൂരിലേത് ഒരു സാധാരണ മദ്രസാ ക്യാമ്പസാണെന്നും അവിടെയുള്ളവർക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമില്ലെന്നുമാണ് പാകിസ്താൻ മന്ത്രി ഫവാദ് ചൗധരിയുടെ പുതിയ വിശദീകരണം. Content Highlights:seizing jaish headquarters, pakistan minister declined their previous statements and says it is a madrassa campus
from mathrubhumi.latestnews.rssfeed https://ift.tt/2XlwTdi
via
IFTTT
No comments:
Post a Comment