ട്രെയിന്‍ പതിനെട്ടുമായി ഇന്ത്യന്‍ റെയില്‍ വേ എത്തുന്നു, ബ്രേക്ക് ഫാസ്റ്റിന് ഡോണറ്റും അത്താഴത്തിന് ഫൈവ്സ്റ്റാര്‍ ഫുഡും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ട്രെയിന്‍ പതിനെട്ടുമായി ഇന്ത്യന്‍ റെയില്‍ വേ എത്തുന്നു, ബ്രേക്ക് ഫാസ്റ്റിന് ഡോണറ്റും അത്താഴത്തിന് ഫൈവ്സ്റ്റാര്‍ ഫുഡും

ന്യൂഡല്‍ഹി : ഇന്ത്യന്‍ റെയില്‍വേ രണ്ടും കല്‍പ്പിച്ചാണ്. എന്താണെന്നല്ലേ?. ഫെബ്രുവരി 15 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഡല്‍ഹി - വാരണാസി ട്രെയിന്‍ 18 നില്‍ രുചികരമായ ഭക്ഷണവും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മേക്ക് ഇന്‍ ഇന്ത്യ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ട്രെയിനില്‍ യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ അറിയിച്ചു.

സമയ നഷ്ടം കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാമെന്നതാണ് ട്രെയിന്‍ 18 ന്റെ പ്രധാന ഗുണം. മണിക്കൂറില്‍ 180 കിലോമീറ്റര്‍ സ്പീഡിലാണ് ട്രെയിന്‍ സഞ്ചരിക്കുക. എട്ട് മണിക്കൂര്‍ കൊണ്ടാണ് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും വാരണാസിയില്‍ എത്തിച്ചേരുന്നത്. എക്സിക്യുട്ടീവ് ക്ലാസ്, ചെയര്‍ കാര്‍ എന്നിങ്ങനെ രണ്ട് തരം ടിക്കറ്റുകളാണ് ട്രെയിന്‍ 18 ല്‍ നിലവില്‍ ഉള്ളത്. ചെയര്‍കാര്‍ നിരക്ക് 1,760 രൂപയും എക്സിക്യുട്ടീവ് ക്ലാസില്‍ 3,310 രൂപയുമാണ്. റെയില്‍വേയുടെ ഔദ്യോഗിക വിഭാഗമായ ഐആര്‍സിടിസിക്കാണ് ട്രെയിന്‍ 18 ലെ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ചുമതല. മികച്ച ഭക്ഷണം നല്‍കുന്നതിന് പുറമേ ഹാന്‍ഡ് സാനിറ്റൈസറുകളും യാത്രക്കാര്‍ക്ക് ലഭ്യമാക്കും.

യാത്രക്കാര്‍ക്ക് പ്രഭാത ഭക്ഷണമായി മഫിനുകളും ഡോണറ്റും നല്‍കാനാണ് റെയില്‍വേ തീരുമാനിച്ചത്. കാണ്‍പൂരിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നുള്ള ആവി പറക്കുന്ന രാത്രി ഭക്ഷണവും ട്രെയിന്‍യാത്രക്കാര്‍ക്ക് ലഭ്യമാക്കും. അലഹബാദില്‍ നിന്നാവും ഉച്ചഭക്ഷണം. ഇതിനായുള്ള ഭക്ഷണശാലയുടെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം കൈക്കൊള്ളുമെന്നും റെയില്‍വേ അറിയിച്ചു. രാവിലെ പുറപ്പെടുന്ന ട്രെയിന്‍ ആണെങ്കില്‍ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും പുറമേ സ്നാക്സ് കൂടി ലഭ്യമാക്കും. ബംഗളുരു- ഹൈദരാബാദ് പാതയിലും മുംബൈ -അഹമ്മദാബാദ്, മുംബൈ- കൊല്‍ക്കൊത്ത പാതയിലും വൈകാതെ ട്രെയിന്‍ 18 ഓടിത്തുടങ്ങും.



from mangalam.com http://bit.ly/2TWfYw5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages