കൊച്ചി: 44 സൈനീകരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് സംവിധായകന്‍ മേജര്‍ രവി. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മറന്നുകൊണ്ട് എല്ലാ പൗരന്മാര്‍ക്കും ഒന്നിച്ചു നില്‍ക്കണമെന്ന് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഭീകരര്‍ക്ക് അതേനാളയത്തില്‍ തിരിച്ചടിനല്‍കാന്‍ സര്‍ക്കാര്‍ സൈനീകര്‍ക്ക് നിര്‍ദ്ദേശം നല്‍കട്ടെയെന്നും അദ്ദേഹം കുറിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം,
കശ്മീരില്‍ മനുഷ്യത്തമില്ലാതെ ഭീകരര്‍ കൊലപ്പെടുത്തിയ എന്റെ സഹോദരങ്ങള്‍ക്ക് സല്യൂട്ട്. രാഷ്ട്രീയപരമായ എല്ലാ അഭിപ്രായഭിന്നതകളും മാറ്റി വച്ച് ഒരുമിച്ച് നില്‍ക്കണമെന്ന് ഈ രാജ്യത്തെ എല്ലാ പൗരന്മാരോടും അപേക്ഷിക്കുകയാണ്. അതിനൊപ്പം ഭീകരര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നതിന് സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കണം. ഒരുമിച്ച് നില്‍ക്കുക, വീരമൃത്യുവരിച്ച സൈനീകരുടെ കുടുംബങ്ങളുടെ കണ്ണീരിനെക്കുറിച്ച് ഓര്‍മ്മയുണ്ടാകുക. ജയ്ഹിന്ദ്...
from mangalam.com http://bit.ly/2BCRaC1
via IFTTT
No comments:
Post a Comment