ന്യുഡല്‍ഹി: ജമ്മു കശ്മീരിലെ അവാന്തിപുരയില്‍ സി.ആര്‍.പി.എഫ് സംഘത്തിനുനേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ അപലപിച്ച് രാജ്യാന്തര സമൂഹം. ഇന്ത്യയ്ക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുമെന്നും ദാരുണമായ ആക്രമണത്തിനെതിരെ ഒന്നിച്ചുനില്‍ക്കുമെന്ന് ലോകസമൂഹം വ്യക്തമാക്കി.
യു.എസ്, റഷ്യ, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് സിആര്‍പിഎഫിനു നേര്‍ക്കുണ്ടായ ജെയ്‌ഷെ മുഹമ്മദിന്റെ ചാവേര്‍ ആക്രമണത്തില്‍ അപലപിച്ചത്. ഭീകരവാദത്തെ അതിന്റെ എല്ലാ വിധത്തിലും അപലപിക്കുന്നതായും ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തിക്കെതിരെ ഒന്നിക്കണമെന്നും പ്രതികരിക്കണമെന്നും ലോകരാജ്യങ്ങള്‍ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും റഷ്യന്‍ ഫെഡറേഷന്‍ എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.
അമേരിക്കയുടെ ഇന്ത്യയിലെ പ്രതിനിധി കെന്നെത്ത് ജസ്റ്റലും ആക്രമണത്തെ ശക്തമായി അപലപിച്ചു. ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നതായും ഭീകരവാദികളെ നേരിട്ട് തോല്‍പ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ഒപ്പംനില്‍ക്കുന്നതായും യു.എസ് വ്യക്തമാക്കി.
അതേസമയം, പുല്‍വാമ ആക്രമണം ആശങ്കയുളവാക്കുന്നതാണെന്നും എന്നല്‍ അതിന്റെ പേരില്‍ ഒരന്വേഷണവുമില്ലാതെ തങ്ങളെ പഴിക്കേണ്ടെന്നുമാണ് പാകിസ്താന്‍ നിലപാട്. അന്വേഷണം നടത്താതെ ആക്രമണത്തെ പാകിസ്താനുമായി കൂട്ടിക്കെട്ടരുതെന്ന് അവര്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണമില്ലാതെ ആക്രമണത്തില്‍ പാകിസ്താനു നേര്‍ക്ക് കുത്തുവാക്ക് പ്രയോഗിക്കുന്ന സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും നിലപാടിനെ ശക്തമായി തള്ളിക്കളയുന്നുവെന്നും അവര്‍ പറയുന്നു.
കൊടുംഭീകരന്‍ മസൂദ് അസര്‍ നയിക്കുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടനയ്ക്ക് 'പൂര്‍ണ്ണ സ്വാതന്ത്ര്യം' നല്‍കുന്ന പാകിസ്താന്‍ സര്‍ക്കാരിന്റെ നടപടിയെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചിരുന്നു. പാകിസ്താനില്‍ സംഘടനയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണം നടത്താനും അവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുന്നുവെന്നായിരുന്നു വിമര്‍ശനം.
പുല്‍വാമയില്‍ സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുനിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് ജെയ്‌ഷെ മുഹമ്മദ് ഇന്നലെ ആക്രമണം നടത്തിയത്. 44 ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യൂവരിച്ചത്. 40ല്‍ ഏറെപ്പേര്‍ക്ക് ഗുരുതരമായി പരുക്കുപറ്റിയിട്ടുണ്ട്.
from mangalam.com http://bit.ly/2BCQKLX
via IFTTT
No comments:
Post a Comment