മലപ്പുറം: കനകദുർഗയെ ഒറ്റപ്പെടുത്താൻ നടത്തുന്ന നീക്കങ്ങൾ കുടുംബ പ്രശ്നമാക്കി മാറ്റാനാണ് ശ്രമമെന്ന് ബിന്ദുവും കനകദുർഗയും. ബി.ജെ.പിയും മറ്റു ചില സംഘടനകളും പിറകിൽനിന്ന് ഇളയസഹോദരനെ ഉപയോഗിച്ച് ഇതുവരെ നടന്നതെല്ലാം കുടുംബപ്രശ്നമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും അവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഒറ്റപ്പെടുത്തി മലപ്പുറത്തുനിന്ന് ഓടിക്കാനാണ് അവർ പ്രവർത്തിക്കുന്നത്. ശബരിമലയിൽ ദർശനം നടത്തുന്നതിന് മുമ്പ് കുടുംബത്തിൽ ഒരു പ്രശ്നവുമില്ല. അതിനുശേഷമാണ് പ്രശ്നങ്ങളെല്ലാം ഉണ്ടായത്. ഇതിനു പിന്നിൽ ബി.ജെ.പിയുടെ ശക്തമായ സമ്മർദമുണ്ടായിട്ടുണ്ടെന്നും കനകദുർഗ പറഞ്ഞു. ചില മാധ്യമങ്ങളും ചാനലുകളും അടിസ്ഥാനരഹിതമായി കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ചിലർ ഉന്തിത്തള്ളി അയച്ചതാണെന്നും താൻപോലും കനകദുർഗയെ തിരിഞ്ഞുനോക്കുന്നില്ലെന്നും വ്യാജ പ്രചാരണം നടത്തുന്നതായി ബിന്ദു പറഞ്ഞു. സഹോദരനാണ് തനിക്കെതിരേ ആക്രമണം നടത്താൻ കേരള സമൂഹത്തെ ആഹ്വാനം ചെയ്യുന്നത്. വീട്ടിലെ കിടപ്പുമുറിയിൽ കയറി ശബരിമലയിൽ കയറുമ്പോഴുണ്ടായിരുന്ന ബാഗിൽ മാലയ്ക്കൊപ്പം നാപ്കിൻ പാക്കറ്റ് വെച്ചതിനുശേഷം വീഡിയോ എടുത്ത് പല ചാനലുകളിലൂടെയും പ്രചരിപ്പിച്ചത് സഹോദരനാണ്. വീട്ടിലേക്ക് കയറ്റില്ലെന്നും ഒരുമിച്ച് ജീവിക്കില്ലെന്നും ഭർത്താവിന് നിലപാടില്ല-കനകദുർഗ പറഞ്ഞു. കുട്ടികളെ കാണാനും പഴയ ജീവിതത്തിലേക്ക് മടങ്ങാനും സഹായിക്കാൻ കേരളത്തിലെ മുഴുവൻ പുരോഗമനശക്തികളും മുന്നോട്ടുവരണമെന്നും ഇരുവരും ആവശ്യപ്പെട്ടു. തങ്ങളെകൂടാതെ മൂന്നുപേർകൂടി ശബരിമലയിൽ ദർശനം നടത്തിയതായി വ്യക്തിപരമായി അറിയാമെന്നും ബിന്ദു പറഞ്ഞു. വ്യാജവാർത്ത പ്രചരിപ്പിക്കുന്ന ചാനലുകൾക്കെതിരെയും കുട്ടിയെ വിട്ടുകിട്ടാനും നിയമനടപടി സ്വീകരിക്കുമെന്ന് കനകദുർഗ പറഞ്ഞു. content highlights:its not just mere a family problem, says Kanakadurga
from mathrubhumi.latestnews.rssfeed http://bit.ly/2WW8awe
via
IFTTT
No comments:
Post a Comment