പ്രിയങ്കയും രാഹുലും ഉത്തര്‍പ്രദേശില്‍; ചുമതലയേറ്റ ശേഷം പ്രിയങ്കയുടെ ആദ്യ സന്ദര്‍ശനം, കൂറ്റന്‍ റാലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

പ്രിയങ്കയും രാഹുലും ഉത്തര്‍പ്രദേശില്‍; ചുമതലയേറ്റ ശേഷം പ്രിയങ്കയുടെ ആദ്യ സന്ദര്‍ശനം, കൂറ്റന്‍ റാലി

ലഖ്നൗ: എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്കാ ഗാന്ധി ആദ്യമായി ഉത്തർപ്രദേശിലെത്തുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, എ.ഐ.സി.സി. സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്കൊപ്പമാണ് പ്രിയങ്കയുടെ യു.പി. സന്ദർശനം. കിഴക്കൻ യു.പി.യുടെ സംഘടനാചുമതല ഏറ്റെടുത്ത പ്രിയങ്ക ഗാന്ധി ഇരുവർക്കുമൊപ്പം റാലിയിലും പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ ലഖ്നൗ വിമാനത്താവളത്തിലെത്തുന്ന മൂന്ന് നേതാക്കളും നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാകും കോൺഗ്രസ് ഓഫീസിൽ എത്തുക. 30 കിലോമീറ്റർ നീളുന്ന റാലിയിൽ വിവിധയിടങ്ങളിലായി സംസ്ഥാനത്തെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പുതിയ ദേശീയ നേതാക്കളെ സ്വീകരിക്കും. തുടർന്ന് കോൺഗ്രസ് ഓഫീസിലെത്തുന്ന നേതാക്കൾ മാധ്യമപ്രവർത്തകരെ കാണും. തിങ്കളാഴ്ച മുതൽ കിഴക്കൻ യു.പിയിൽ സജീവമാകുന്ന പ്രിയങ്കാ ഗാന്ധി അടുത്ത നാല് ദിവസങ്ങളിൽ വിവിധ യോഗങ്ങൾ വിളിച്ചുകൂട്ടിയിട്ടുണ്ട്. നിർണായകമായ 40 ലോക്സഭ മണ്ഡലങ്ങളുടെ ചുമതലയുള്ളതിനാൽ യു.പിയിൽ തന്നെ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാകും അവരുടെ ശ്രമം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ എല്ലാ മണ്ഡലങ്ങളിലും സന്ദർശനം നടത്തും. പടിഞ്ഞാറൻ യു.പിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയും തിങ്കളാഴ്ച മുതൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും. Content Highlights:priyanka gandhi and rahul gandhi uttar pradesh visit


from mathrubhumi.latestnews.rssfeed http://bit.ly/2DsZXGG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages