ശിവഗിരി: ശിവഗിരിയിലെ ശ്രീനാരായണഗുരു തീർഥാടന ടൂറിസം സർക്യൂട്ട് നിർമാണോദ്ഘാടനവേദിയിൽ സന്ന്യാസിമാർക്കെതിരേ രാഷ്ട്രീയ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രിക്ക് അതേനാണയത്തിൽ സന്ന്യാസിമാർ മറുപടിനൽകിയതോടെ പരിപാടി വാക്പോരിന്റെ വേദിയായി. മന്ത്രിക്കുശേഷം എ. സമ്പത്ത് എം.പി.യും സന്ന്യാസിമാരെ പരോക്ഷമായി വിമർശിച്ചു. അധ്യക്ഷപ്രസംഗത്തിൽ ശിവഗിരിമഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ കേന്ദ്രസർക്കാരിനെ പ്രകീർത്തിച്ചിരുന്നു. അനേകം സർക്കാരുകൾ വന്നുപോയിട്ടും ഇപ്പോഴാണ് കേന്ദ്രത്തിന്റെ കണ്ണ് ഈ വിശുദ്ധഭൂമിയിൽ പതിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് കേന്ദ്രത്തിനും ശിവഗിരി സന്ന്യാസിമാർക്കുമെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിമർശനമുന്നയിച്ചത്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി കേന്ദ്രം ബൈപാസ് ചെയ്യുകയായിരുന്നെന്ന് മന്ത്രി വിമർശിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതിന്റെ അവസാനനാളുകളിൽ ഗൂഢശ്രമങ്ങളിലൂടെ സംസ്ഥാനസർക്കാരിനെ ഒഴിവാക്കി കാര്യങ്ങൾ നേരിട്ടുചെയ്യാനാണ് ശ്രമിച്ചത്. സംസ്ഥാനസർക്കാരിനെ മറികടന്ന് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് കേന്ദ്ര-സംസ്ഥാന ബന്ധത്തിന് പോറലേൽപ്പിക്കും. സന്ന്യാസിമാർക്കും ഒപ്പംനിൽക്കുന്നവർക്കും സങ്കുചിത രാഷ്ട്രീയതാത്പര്യമുണ്ടാകുന്നത് ആശാവഹമല്ല. ശിവഗിരിക്കായി സംസ്ഥാനസർക്കാർചെയ്ത കാര്യങ്ങൾ പറയാൻ സന്ന്യാസിമാർ വല്ലാതെ വിഷമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദയാണ് മന്ത്രിക്ക് മറുപടി നൽകിയത്. ഗൂഢനീക്കങ്ങളൊന്നും സന്ന്യാസിമാരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അത് തങ്ങളുടെ ശൈലിയല്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിർവഹണം ഐ.ടി.ഡി.സി. ഏറ്റെടുക്കണമെന്ന് താത്പര്യമുണ്ടായിരുന്നു. അത് കേന്ദ്രഅതോറിറ്റിയെ അറിയിച്ചു. സംസ്ഥാനസർക്കാരിനോടും കേന്ദ്രസർക്കാരിനോടും യാതൊരു പക്ഷപാതവുമില്ലെന്നും സ്വാമി പറഞ്ഞു. ശ്രീനാരായണഗുരുവിനെക്കുറിച്ച് ശിവഗിരിയിലെ സന്ന്യാസിമാരെക്കാൾ കൂടുതൽ പഠിച്ചിട്ടുള്ള സാധാരണക്കാർ പുറത്തുണ്ടെന്ന് എ. സമ്പത്ത് എം.പി. പറഞ്ഞു. എന്നാൽ, അവർ സന്ന്യാസദീക്ഷ സ്വീകരിച്ചിട്ടില്ലെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തിരിയും തെളിച്ച് കണ്ണന്താനം പദ്ധതി കൂടുതൽ സൗകര്യപ്രദമാക്കാനാണ് ഐ.ടി.ഡി.സി.യെ ഏൽപ്പിച്ചതെന്നും സംസ്ഥാനവുമായി സഹകരിച്ചുനീങ്ങാനാണ് താത്പര്യമെന്നും ഉദ്ഘാടനപ്രസംഗത്തിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ഉദ്ഘാടനത്തിന് നിലവിളക്കിലെ എല്ലാ തിരികളും കേന്ദ്രമന്ത്രിയാണ് കത്തിച്ചത്. മന്ത്രി കടകംപള്ളിക്കും എം.പി.മാർക്കും അവസരം നൽകിയില്ല. പ്രധാനമന്ത്രിയും അമിത് ഷായും പ്രത്യേക താത്പര്യമെടുത്താണ് ടൂറിസം സർക്യൂട്ട് പദ്ധതി യാഥാർഥ്യമാക്കിയതെന്ന് എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. Content Highlights:Shivgiri Sreenarayana Circuit Controversy
from mathrubhumi.latestnews.rssfeed http://bit.ly/2N3rvag
via
IFTTT
No comments:
Post a Comment