പിടിവലി ചാലക്കുടിക്ക്, ചതിക്കുന്ന തൃശൂരിനെ കോണ്‍ഗ്രസില്‍ ആര്‍ക്കും വേണ്ട ; പ്രവര്‍ത്തി പരിചയമുള്ള പ്രതാപനേയും സുധീരനെയും പരിഗണിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

പിടിവലി ചാലക്കുടിക്ക്, ചതിക്കുന്ന തൃശൂരിനെ കോണ്‍ഗ്രസില്‍ ആര്‍ക്കും വേണ്ട ; പ്രവര്‍ത്തി പരിചയമുള്ള പ്രതാപനേയും സുധീരനെയും പരിഗണിക്കുന്നു

തൃശൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ കുഴപ്പിക്കുന്നത് തൃശൂര്‍. യുഡിഎഫിന് കാര്യമായ വേരുകള്‍ ഒന്നും ഇല്ലാത്ത മണ്ഡലം സീറ്റുമോഹികള്‍ അവഗണിക്കുന്നതോടെ അട്ടിമറി സൃഷ്ടിക്കാന്‍ ആരെ നിയോഗിക്കണം എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. ജയ സാധ്യത തീരെയില്ല എന്നതാണ് എല്ലാവരേയും തൃശൂരില്‍ നിന്നും അകറ്റുന്നത്.

ടിഎന്‍ പ്രതാപന്റെ പേരാണ് തൃശൂരില്‍ മത്സരിക്കാനുള്ളവരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. വിഎം സുധീരന്റെയും ഡീന്‍ കുര്യാക്കോസിന്റെയും ഡീന്‍ കുര്യക്കോസിന്റെയും പേരുകളും പട്ടികയിലുണ്ട്. എന്നിരുന്നാലും ജയസാധ്യത മുന്‍ നിര്‍ത്തിയുള്ള മണ്ഡലം കിട്ടിയില്ലെങ്കില്‍ മാത്രമേ തൃശൂര്‍ സ്വീകരിക്കു. തൊട്ടടുത്ത ചാലക്കുടി മണ്ഡലമാണ് പക്ഷേ ടിഎന്‍ പ്രതാപന് നോട്ടം. ഇത് കിട്ടിയില്ലെങ്കില്‍ മാത്രമേ തൃശൂര്‍ നോക്കു.

സാധാരണഗതിയില്‍ സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ 2016 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റില്‍ ഒരിടത്ത് പോലും കോണ്‍ഗ്രസിനോ യുഡിഎഫിനോ വിജയിക്കാന്‍ ആയിരുന്നില്ല. തൃശൂരില്‍ സിപിഐ യുടെ വി എസ് സുനില്‍കുമാര്‍, ഒല്ലൂരില്‍ സിപിഐ യുടെ അഡ്വ: കെ രാജന്‍, പുതുക്കാട് കെയു അരുണന്‍, മണലൂരില്‍ മുരളി പെരുന്നെല്ലി, ഗുരുവായൂരില്‍ കെവി അബ്ദുള്‍ഖാദര്‍, നാട്ടികയില്‍ ഗീതാഗോപി, ഇരിങ്ങാലക്കുടയില്‍ കെ യു അരുണന്‍ എന്നിങ്ങനെ ജയിച്ചത് മുഴുവനും ഇടതുപക്ഷക്കാര്‍.

തൃശൂര്‍ ജില്ലയിലെ തന്നെ 13 മണ്ഡലങ്ങളില്‍ വടക്കാഞ്ചേരിയില്‍ അനില്‍ അക്കര ജയിച്ചത് ഒഴിച്ചാല്‍ മുഴുവന്‍ സീറ്റും നേടിയത് ഇടതുപക്ഷമായിരുന്നു താനും. അതേസമയം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പിസി ചാക്കോയും പി എ ആന്റണിയുമെല്ലാം പല തവണ ജയിച്ചിട്ടുള്ള മണ്ഡലമാണ് തൃശൂര്‍. 1999 ല്‍ ല്‍ എസി ജോസും കോണ്‍ഗ്രസിനായി ഇവിടെ വെന്നിക്കൊടി പാറിച്ചിട്ടുള്ള ചരിത്രമുണ്ട്.

പ്രവര്‍ത്തിപരിചയവും പാടവവുമുള്ള ആള്‍ വന്നാല്‍ കാര്യങ്ങള്‍ മാറി മറിയുമെന്നതാണ് തൃശൂരിന്റെ ചരിത്രം പരിഗണിച്ചുള്ള ഒരു സ്ഥാനാര്‍ത്ഥിയെ ആണ് കോണ്‍ഗ്രസ് ഇവിടെ ആഗ്രഹിക്കുന്നതും. മുന്‍ കെപിസിസി അദ്ധ്യക്ഷനും എംപിയും ഒക്കെയായ വി എം സുധീരന്റെ പേരും പരിഗണനയിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസാണ് മറ്റൊരാള്‍. ഇങ്ങിനെ കാര്യങ്ങളെല്ലാം കൂടി പരിഗണിച്ചായിരിക്കും തൃശൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉണ്ടാകുക. വിജയ സാധ്യത വിരളമാണെന്ന വിലയിരുത്തലില്‍ പുതുമുഖങ്ങളെയും കോണ്‍ഗ്രസ് പരീക്ഷിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.



from mangalam.com http://bit.ly/2SspTvE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages