ലീഡര്‍, പാര്‍ട്ടി ചെയര്‍മാന്‍, രാജ്യസഭാ എല്ലാം മാണിക്ക്, ലോക്‌സഭാ സീറ്റെങ്കിലും വേണമെന്ന് ജോസഫ്ഗ്രൂപ്പ് ; രണ്ടാം സീറ്റ് കിട്ടാന്‍ സാധ്യത കുറവ്, കേരളാകോണ്‍ഗ്രസ് പ്രശ്‌നത്തില്‍ ഇടപെടാതെ കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

ലീഡര്‍, പാര്‍ട്ടി ചെയര്‍മാന്‍, രാജ്യസഭാ എല്ലാം മാണിക്ക്, ലോക്‌സഭാ സീറ്റെങ്കിലും വേണമെന്ന് ജോസഫ്ഗ്രൂപ്പ് ; രണ്ടാം സീറ്റ് കിട്ടാന്‍ സാധ്യത കുറവ്, കേരളാകോണ്‍ഗ്രസ് പ്രശ്‌നത്തില്‍ ഇടപെടാതെ കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റിനായി കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുക ആണെങ്കിലും കേരളാകോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം കോണ്‍ഗ്രസ് നിഷേധിച്ചേക്കും. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ കൂടി കിട്ടണമെന്നാണ് കേരളാകോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെങ്കിലും കോണ്‍ഗ്രസ് ഈ ആവശ്യം പരിഗണിക്കാന്‍ സാധ്യത കുറവാണ്. കഴിഞ്ഞ തവണയും രണ്ടും മൂന്നും സീറ്റുകള്‍ക്കായി കേരളാ കോണ്‍ഗ്രസും ലീഗും രംഗത്ത് വന്നിരുന്നെങ്കിലും കോണ്‍ഗ്രസ് ചര്‍ച്ചചെയ്ത് വിഷയം പരിഹരിക്കുകയായിരുന്നു.

കേരളാകോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിച്ചാല്‍ മറ്റ് ഘടകകക്ഷികളും ഈ സമ്മര്‍ദ്ദം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. നിലവില്‍ രണ്ടു സീറ്റില്‍ മത്സരിക്കുന്ന മുസ്‌ളീംലീഗും മൂന്നാമതൊരു സീറ്റിനായി രംഗത്തുണ്ട്. കേരളാകോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിക്കപ്പെട്ടാല്‍ മുസ്‌ളീംലീഗിനും വഴങ്ങിക്കൊടുക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ പരമാവധി സീറ്റില്‍ മത്സരിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ താല്‍പ്പര്യം. കേരളാകോണ്‍ഗ്രസിന്റെ രണ്ടാം സീറ്റ് ആവശ്യത്തിന് കാരണം പാര്‍ട്ടി ഉള്‍പ്പോരാണെന്ന് വ്യക്തമായി അറിയാവുന്ന കോണ്‍ഗ്രസ് പ്രശ്‌നപരിഹാരത്തിനായി തല്‍ക്കാലം ഇടപെടേണ്ട എന്നാണ് തീരുമാനം എടുത്തിരിക്കുന്നത്.

സ്ഥാനമാനങ്ങളും പദവികളും തുല്യമായി വീതിക്കണം എന്ന ഉപാധികളോടെ ആയിരുന്നു കേരളാകോണ്‍ഗ്രസിലേക്ക് ജോസഫ് വിഭാഗത്തിന്റെ ലയനം. എന്നാല്‍ പാര്‍ട്ടിലീഡര്‍, പാര്‍ട്ടി ചെയര്‍മാന്‍, രാജ്യസഭാ സീറ്റ് എല്ലാം നിലവില്‍ മാണിഗ്രൂപ്പിനാണ്. ഏറ്റവും ഒടുവിലായി വന്ന രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയതിന് പിന്നാലെ ലോക്‌സഭാ സീറ്റിനായും പിടിക്കുകയാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട നാലില്‍ മൂന്ന് സ്ഥാനവും മാണിഗ്രൂപ്പ് എടുത്ത സാഹചര്യത്തില്‍ നാലിലൊന്ന് പദവിക്ക് വേണ്ടിയാണ് ജോസഫ് ഇറങ്ങിയിരിക്കുന്നത്.

ലോക്‌സഭാ സീറ്റെങ്കിലും തങ്ങള്‍ക്ക് അനുവദിക്കണമെന്നാണ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. എന്നാല്‍ ലയനം നടക്കുമ്പോള്‍ യുഡിഎഫ് ജോസഫ് ഗ്രൂപ്പിനെ സ്വാഗതം ചെയ്തില്ല എന്നും അതുകൊണ്ട് സീറ്റ് വിഭജനത്തില്‍ മാനദണ്ഡം പാലിക്കുന്നത് യുഡിഎഫിന് അസ്വീകാര്യത ഉണ്ടാകുമെന്നാണ് മാണിഗ്രൂപ്പ് മുമ്പോട്ട് വെയ്ക്കുന്ന ന്യായീകരണം. ഇതിനൊപ്പം ജോസഫ്ഗ്രൂപ്പില്‍ നിന്നും ഒരു വിഭാഗം അടര്‍ന്നുപോയതോടെ അതിന്റെ ശക്തി ക്ഷയിച്ചെന്നും വിലയിരുത്തുന്നു.

വ്യാഴാഴ്ച യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമാകും. അതിനിടെ കഴിഞ്ഞദിവസം പാണക്കാട് യോഗം ചേര്‍ന്ന മുസ്‌ളീംലീഗ് മൂന്നാം സീറ്റിനായി ആവശ്യം ഉന്നയിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇത് പ്രശ്‌നമാകും മുമ്പ് പരിഹരിക്കാനാണ് മുല്ലപ്പള്ളി ജനഹിത യാത്രയ്ക്കിടയില്‍ മുസ്‌ളീംലീഗ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കായി പാണക്കാട്ട് എത്തിയതെന്നുമാണ് വിവരം. കേരളാകോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം വലിയ പൊട്ടിത്തെറിയിലേക്ക് പോയേക്കാമെന്നു കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ടെങ്കിലും ജോസഫ് പുറത്തുപോകാതെ നോക്കേണ്ടതും അവരുടെ ചുമതലയാണ്. മാണിഗ്രൂപ്പ് കിട്ടിയ ഏകസീറ്റ് ജോസഫിന് നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളെന്നാണ് അവരുടെ വിലയിരുത്തല്‍.



from mangalam.com http://bit.ly/2GmY41n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages