കാഴ്ചക്കാരില്ലാത്ത ദാല്‍ തടാകത്തില്‍ ആരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈവീശിക്കാണിക്കുന്നത്. വീഡിയോ പങ്കുവെച്ച് നിരവധി പേര്‍ ഈ ചോദ്യവുമായി രംഗത്തെത്തുന്നുണ്ട്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. കശ്മീരില്‍ ദാല്‍ തടാക സഫാരി നടത്തുന്ന മോദിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിഡിയോയില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത് പോലെ കൈവീശി കാണിക്കുകയാണ് അദ്ദേഹം. എന്നാല്‍ സമീപത്ത് സുരക്ഷാസേനയും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്യാമറാസംഘങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്.
#WATCH Jammu & Kashmir: Prime Minister Narendra Modi tours Dal lake in Srinagar. pic.twitter.com/EwEJFfuowV— ANI (@ANI) February 3, 2019
ആളില്ലാ തടകത്തില്‍ പോലും ക്യാമറയ്ക്ക് കൈവിശി കാട്ടുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന പരിഹാസവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള രംഗത്തെത്തിയതോടെയാണ് സോഷ്യല്‍ ലോകവും ഇതേറ്റെടുത്തത്. ജമ്മുവിലും ശ്രീനഗറിലും ലേയിലും വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മോദി.
This camera person has done the Hon PM a huge disservice by not showing all the people furiously waving back because there is no way the PM would be waving at an empty lake. https://t.co/YJoEfX8DJ3— Omar Abdullah (@OmarAbdullah) February 4, 2019
from mangalam.com http://bit.ly/2GpRtDA
via IFTTT
No comments:
Post a Comment