മുംബൈ: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 23-ന് ആരംഭിക്കുന്ന ഐ.പി.എല്ലിൽ പതിവു രീതിയിലുള്ള വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കി. വൻ തുക ചിലവഴിച്ചാണ് ഓരോ സീസണിലും ഉദ്ഘാടന ചടങ്ങുകൾ നടത്താറുള്ളത്. ഇത്തവണ ഇതിനായി നീക്കിവെക്കുന്ന തുക പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബത്തിന് നൽകാനാണ് തീരുമാനം. സുപ്രീം കോടതി നിയമിച്ച ബി.സി.സി.ഐ ഇടക്കാല ഭരണസിമിതിയുടെ (സി.ഒ.എ) യോഗത്തിലാണ് ഐ.പി.എൽ ഉദ്ഘാടന ചടങ്ങ് ആർഭാടം ഒഴിവാക്കി ലളിതമായി രീതിയിൽ നടത്താൻ തീരുമാനിച്ചത്. സി.ഒ.എ തലവൻ വിനോദ് റായിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ വർഷം 20 കോടി രൂപയാണ് ഐ.പി.എൽ ഉദ്ഘാടന ചടങ്ങിനായി ചിലവഴിച്ചിരുന്നത്. മാർച്ച് 23-ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോടെ ഇത്തവണത്തെ ഐ.പി.എല്ലിന് തുടക്കമാകും. Content Highlights: no regular opening ceremony for ipl amount to be donated to families of martyrs
from mathrubhumi.latestnews.rssfeed https://ift.tt/2VfSZMG
via
IFTTT
No comments:
Post a Comment