സംസ്ഥാന സര്‍ക്കാരിന്റെ പരസ്യങ്ങള്‍ റെയില്‍വേ നീക്കംചെയ്തു; എംപി കുത്തിയിരുന്ന് പ്രതിഷേധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

സംസ്ഥാന സര്‍ക്കാരിന്റെ പരസ്യങ്ങള്‍ റെയില്‍വേ നീക്കംചെയ്തു; എംപി കുത്തിയിരുന്ന് പ്രതിഷേധിച്ചു

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സംസ്ഥാന സർക്കാരിന്റെ പരസ്യ ബോർഡുകൾ നീക്കംചെയ്ത റെയിൽവേയുടെ നടപടിക്കെതിരെ എ സമ്പത്ത് എംപിയുടെ പ്രതിഷേധം. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ഡയറക്ടറുടെ കാബിന് മുന്നിൽ കുത്തിയിരുന്നാണ് സമ്പത്ത് എംപിയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും പ്രതിഷേധിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആയിരംദിനാഘോഷത്തോടനുബന്ധിച്ച് റെയിൽവേ സ്റ്റേനിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ നീക്കാൻ റെയിൽവേ ഉത്തരവിട്ടിരുന്നു. ഒരു സ്വകാര്യ പരസ്യ കമ്പനിയാണ് സർക്കാരിന്റെ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത്. ഈ കമ്പനി റെയിൽവേയ്ക്ക് കുടിശ്ശിക നൽകാനുള്ളതിനാൽ ഇവർ സ്ഥാപിച്ച പരസ്യങ്ങളെല്ലാം നീക്കംചെയ്യാനായിരുന്നു റെയിൽവേയുടെ ഉത്തരവ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ പരസ്യ ബോർഡുകളിൽ ചിലത് നീക്കംചെയ്യുകയും മറ്റുചിലത് മറയ്ക്കുകയും ചെയ്തതെന്നാണ് റെയിൽവേയുടെ നിലപാട്. പരസ്യങ്ങൾ നീക്കംചെയ്തത് സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാനെത്തിയ എംപിയോട് ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ മോശമായി പെരുമാറിയതായി എംപി ആരോപിച്ചു. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയർന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ഉള്ളടക്കമുള്ള പരസ്യങ്ങൾ പ്രദർശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു ആദ്യം അധികൃതർ പറഞ്ഞത്. എന്നാൽ പിന്നീട് നിലപാട് മാറ്റുകയും പരസ്യക്കമ്പനിയുടെ കുടിശ്ശികയാണ് കാരണമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതും പ്രതിഷേധത്തിനിടയാക്കി. വിഷയത്തിൽ തീരുമാനമുണ്ടാകുന്നതുവരെ ഓഫീസിൽ സത്യാഗ്രഹമിരിക്കുമെന്ന് എ. സമ്പത്ത് എം പി പറഞ്ഞു. റെയിൽവേ അധികൃതരെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു. തമിഴ്നാട്ടിലോ കർണ്ണാടകയിലോ ആണെങ്കിൽ ഉദ്യോഗസ്ഥർ ഇങ്ങനെ ചെയ്യുമോ എന്ന് എം പി ചോദിച്ചു. പിആർഡി നൽകിയ പരസ്യമാണ് റെയിൽവേ നീക്കം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കാണുന്നത് പലർക്കും ഇഷ്ടമല്ല. ആ പരസ്യങ്ങളിലൊന്നും തെരഞ്ഞെടുപ്പ് അടയാളമില്ല. പുറത്തുനിന്നും വരുന്ന പലർക്കും കേരളം ഒന്നായി നിൽക്കുന്നത് കാണുന്നത് ഇഷ്ടമല്ല. നടപടിക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നും സമ്പത്ത് എം പി പറഞ്ഞു. Content Highlights:A Sampath m p, strike at thiruvananthapuram railway station, Indian railway


from mathrubhumi.latestnews.rssfeed https://ift.tt/2tzgVyM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages