അസമിലെ വിഷമദ്യ ദുരന്തം: മരണം 85 ആയി, ഇരുനൂറിലധികം പേര്‍ ചികിത്സയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

അസമിലെ വിഷമദ്യ ദുരന്തം: മരണം 85 ആയി, ഇരുനൂറിലധികം പേര്‍ ചികിത്സയില്‍

ഗുവാഹത്തി: അസമിലെ ഗൊലഘട്ടിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ 85 ആയി ഉയർന്നു. അസംആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മരണ സംഖ്യ 30 മാത്രമായിരുന്നു. വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.ഉൾനാടൻ ഗ്രാമങ്ങളിലുണ്ടായ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇരുന്നൂറിലധികം പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് മദ്യം കഴിച്ച നിരവധി പേർ കുഴഞ്ഞുവീഴുകയും അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തത്. തുടർന്ന് നിരവധി പേർ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടു. വ്യാഴാഴ്ച രാത്രി ഗൊലാഘട്ട് സിവിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ പന്ത്രണ്ട് പേർ മരിച്ചിരുന്നു. തുടർന്ന് രാത്രി വൈകി മൂന്ന് പേരും പതിനഞ്ച് പേർ വെള്ളിയാഴ്ചയുമാണ് മരിച്ചത്. ബാക്കിയുള്ളവർ ശനിയാഴ്ചയോടെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ജില്ലയിലെ രണ്ട് എക്സൈസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അസം മുഖ്യമന്ത്രി ഇന്നലെ ഉത്തരവിട്ടിരുന്നു. Content Highlights:Assam hooch tragedy toll reaches 85, death by consuming spurious liquor in Assam


from mathrubhumi.latestnews.rssfeed https://ift.tt/2GGrrwy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages