ആലപ്പുഴ: സിപിഎമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിലപാടില്ലാത്ത പാര്‍ട്ടിയെന്ന് കുറ്റപ്പെടുത്തിയ മുല്ലപ്പള്ളി മാടമ്പി രാഷ്ട്രീയം സിപിഎമ്മിന്റേതാണെന്നും തുറന്നടിച്ചു. മാടമ്പി എന്ന സംബോധന സിപിഎമ്മിനാണ് നന്നായി ചേരുന്നത്. പലതും പറഞ്ഞ് എന്‍എസ്എസിനെ വിരട്ടാന്‍ നോക്കണ്ട. എന്‍എസ്എസഇനെതിരെ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
എന്‍എസ്എസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച വിമര്‍ശനങ്ങളേയും മുല്ലപ്പള്ളി പരിഹസിച്ചു. എന്‍എസ്എസിനെ ആദ്യം വിരട്ടി നോക്കി പിന്നീട് അനുനയത്തിന്റെ പാതയിലേക്ക് വരാനാണ് ശ്രമം.ഇത്രയും പറഞ്ഞിട്ടും എന്‍എസ്എസ് വിളിച്ചാല്‍ സിപിഎം നേതാക്കള്‍ ഓടിച്ചെല്ലുമെന്നും കെപിസിസി അധ്യക്ഷന്‍ പരിഹസിച്ചു.
അതേസമയം യൂത്ത് കോണ്‍ഗ്രസുകാരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ സിപിഎം ഡിസിസിയെ ബന്ധപ്പെട്ടെന്നത് ശുദ്ധനുണയാണെന്നും മുഖ്യമന്ത്രിയോ സിപിഎമ്മോ ബന്ധപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ജനങ്ങളുടെ രോഷം ഭയന്നാണ് മുഖ്യമന്ത്രി പോകാത്തത് എന്നിട്ട് നുണ പറഞ്ഞ് രക്ഷപ്പെടാനാണ് അദേഹം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
from mangalam.com https://ift.tt/2VdXUxx
via IFTTT
No comments:
Post a Comment