ഹൈദരാബാദ്: ബൗളർമാരുടെ മികവിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജമ്മു കശ്മീരിനെതിരേ കേരളത്തിന് തകർപ്പൻ ജയം. 94 റൺസിനാണ് കേരളം ജമ്മു കശ്മീരിനെ തകർത്തത്. നാലു മത്സരങ്ങളിൽ കേരളത്തിന്റെ മൂന്നാം ജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ ജമ്മു കശ്മീരിന്റെ ഇന്നിങ്സ് വെറും 65 റൺസിന് അവസാനിച്ചു. കേരളത്തിനായി 42 പന്തിൽ നിന്ന് 52 റൺസടിച്ച വിനൂപ് മനോഹരനാണ് കേരളത്തിനായി തിളങ്ങിയത്. മുഹമ്മദ് അസ്ഹറുദ്ദീൻ (32), വിഷ്ണു വിനോദ് (23), സൽമാൻ നിസാർ (23*) എന്നിവരും കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജമ്മു കശ്മീരിനായി ഇന്ത്യൻ താരം ഇർഫാൻ പത്താനും പർവേസ് റസൂലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മു കശ്മീർ ബാറ്റ്സ്മാൻമാരെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ കേരള ബൗളർമാർ അനുവദിച്ചില്ല. 24 റൺസെടുത്ത ജതിൻ വാദ്വാനും 10 റൺസെടുത്ത ഇർഫാൻ പത്താനും മാത്രമാണ് ജമ്മു കശ്മീർ നിരയിൽ രണ്ടക്കം കണ്ടത്. കേരളത്തിനായി മിഥുൻ മൂന്നു വിക്കറ്റ് നേടി. വിനൂപ് മനോഹരൻ, നിധീഷ് എം.ഡി എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. Content Highlights:kerala beat jammu kashmir in syed mushtaq ali trophy
from mathrubhumi.latestnews.rssfeed https://ift.tt/2EA5xZK
via
IFTTT
No comments:
Post a Comment