തിരുവനന്തപുരം:ഒന്നിടവിട്ട മൂന്നുസെമസ്റ്റർ പരീക്ഷകൾ കോളേജുകളിൽത്തന്നെ നടത്തുന്നത് പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളാണ് കോളേജ് തലത്തിൽ നടത്താൻ ആലോചിക്കുന്നത്. രണ്ട്, നാല്, ആറ്സെമസ്റ്ററുകൾ സർവകലാശാലാ തലത്തിൽ തുടരും. സെമസ്റ്റർ സമ്പ്രദായം വന്നതോടെ കലാകായിക പ്രവർത്തനങ്ങൾ കുറഞ്ഞെന്ന വിമർശനം ഉണ്ടെന്നും എല്ലാവരുമായും കൂടിയാലോചിച്ചുമാത്രമേ പരീക്ഷാനടത്തിപ്പിൽ മാറ്റം വരുത്തൂവെന്നും മന്ത്രി പറഞ്ഞു. മാറ്റിവെക്കുന്ന സർവകലാശാലാ പരീക്ഷകൾ ഞായറാഴ്ച ആയാൽപ്പോലും തൊട്ടടുത്ത ദിവസം തന്നെ നടത്താൻ തീരുമാനമായെന്ന് മന്ത്രി പറഞ്ഞു. എൻജിനീയറിങ് ഒഴികെയുള്ള പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനപരീക്ഷകൾ ഇക്കൊല്ലം മുതൽ ഓൺലൈനായി നടത്തും. എൻജിനീയറിങ്ങിന് അടുത്തവർഷം മുതലാണ് ബാധകമാക്കുന്നത്. വിദ്യാർഥിപ്രവേശനം, അറിയിപ്പുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങി സർവകലാശാലയുടെ എല്ലാ സേവനങ്ങളും വൈകാതെ ഓൺലൈനിൽ കിട്ടും. പ്രവേശനം, പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവ ഏകീകരിക്കുമെന്നും എം.ഫിൽ, പിഎച്ച്.ഡി. പ്രവേശനങ്ങളിൽ സംവരണം ഏർപ്പെടുത്തുമെന്നും ജലീൽ പറഞ്ഞു. കുസാറ്റിൽ നടത്തുന്ന സംഗമം വർഷംതോറുമാക്കും. ബിരുദപരീക്ഷകളുടെ ഫലം ഏപ്രിൽ 30-നും ബിരുദാനന്തരത്തിന്റേത് മേയ് 30-നുമുമ്പ് പ്രഖ്യാപിക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. Content highlights:Govt plans to conduct university exams in odd semesters, Educational Reforms
from mathrubhumi.latestnews.rssfeed https://ift.tt/2tGew5t
via
IFTTT
No comments:
Post a Comment