പ്രിയങ്കയ്ക്ക് പിന്നാലെ പ്രിയദര്‍ശിനിയും കളത്തിലിറങ്ങുന്നു ; യുപിയിലെ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസുകാരും ത്രില്ലില്‍ ; വരുന്നത് ഇന്ത്യയിലെ 50 സുന്ദരികളില്‍ ഒരാളും രാജകുമാരിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 6, 2019

പ്രിയങ്കയ്ക്ക് പിന്നാലെ പ്രിയദര്‍ശിനിയും കളത്തിലിറങ്ങുന്നു ; യുപിയിലെ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസുകാരും ത്രില്ലില്‍ ; വരുന്നത് ഇന്ത്യയിലെ 50 സുന്ദരികളില്‍ ഒരാളും രാജകുമാരിയും

ഭോപ്പാല്‍ : പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ഇന്ത്യയില്‍ വന്‍ ചര്‍ച്ചയും യുപിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുതിയ ഊര്‍ജ്ജവുമായി മാറിയിട്ടുണ്ടെന്ന് സ്പഷ്ടം. സമാനമായ ഒരു കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസുകാരും. ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ 50 പേരില്‍ ഒരാളായ പ്രിയദര്‍ശിനി രാജെ സിന്ധ്യേയുടെ വരവിനായി കാത്തിരിക്കുകയാണ് എംപി.

മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യേയുടെ ഭാര്യയായ പ്രിയദര്‍ശിനി രാഷ്ട്രീയത്തില്‍ വരുമോ ഇല്ലയോ എന്നതാണ് കോണ്‍ഗ്രസിലെ ഏറ്റവും പുതിയ ചര്‍ച്ച. യുപിയില്‍ പ്രിയങ്ക അവതരിച്ചത് പോലെ മദ്ധ്യപ്രദേശില്‍ പ്രിയദര്‍ശിനിയും കളത്തില്‍ ഇറങ്ങണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. പ്രിയദര്‍ശിനി രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് മന്ത്രി പ്രദ്യൂംനന്‍ സിംഗ് തോമാര്‍ തന്നെ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്്.

മദ്ധ്യപ്രദേശിലെ ഗുണ-ശിവപുരി മണ്ഡലത്തില്‍ 2002 മുതല്‍ മത്സരിക്കുന്ന ഭര്‍ത്താവിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പതിവ് മുഖമാണെങ്കിലും രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാത്ത ആളാണ് പ്രിയദര്‍ശിനി. എന്നാല്‍ അവരുടെ ലാളിത്യത്തെയും കുലീനമായ പെരുമാറ്റവും ആള്‍ക്കാര്‍ക്ക് വലിയ മതിപ്പാണ്. അതേസമയം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സിന്ധ്യേയുടെ രാജകുടുംബം ഒന്നും പറഞ്ഞിട്ടില്ല. ബറോഡയിലെ രാജകുമാരിയായ പ്രിയദര്‍ശിനി മറ്റൊരു രാജകുടുംബാംഗമായ ജോതിരാദിത്യ സിന്ധ്യേയെ വിവാഹം ചെയ്തത് 1994 ലായിരുന്നു. ഇവര്‍ക്ക ആര്യമാന്‍, അനന്യ എന്നിങ്ങനെ രണ്ടു മക്കളുമുണ്ട്.

രാജകുമാരിയായ പ്രിയദര്‍ശനിയുടെ മുത്തച്ഛനായിരുന്നു ബറോഡയിലെ അവസാനത്തെ ഭരണാധികാരി. നേരത്തേ ഇന്ത്യയിലെ 50 സുന്ദരികളുടെ പട്ടികയില്‍ പ്രിയദര്‍ശിനി ഉള്‍പ്പെട്ടിരുന്നു. ഏറ്റവും മികച്ച രീതിയില്‍ വസ്ത്രം ധരിക്കുന്ന സ്ത്രീയായി വെര്‍വ് മാസികയും തെരഞ്ഞെടുത്തിരുന്നു. പ്രിയങ്കാഗാന്ധി ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ യുപി വലിയ ആകാംഷയിലായിരിക്കുകയാണ്.



from mangalam.com http://bit.ly/2HTrbvJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages