ദില്ലി: ശബരിമലയിലെ യുവതീപ്രവേശന വിധിയുടെ പുന:പരിശോധനാ ഹര്‍ജിയില്‍ കേസ് വാദിക്കായി അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കവും ചീഫ് ജസ്റ്റീസിന്റെ താക്കീതും. 56 കേസുകളാണ് കോടതിയില്‍ ശബരിമല വിഷയത്തില്‍ പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ പത്തോളം അഭിഭാഷകര്‍ വാദിയ്ക്കായി ബഹളം വച്ചതോടെ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് നടപടി എടുക്കുമെന്ന് ചീഫ് ജസ്റ്റീസ് താക്കീത് നല്‍കി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷത വഹിക്കുന്ന ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. വാദിക്കാൻ അവസരം തേടി അഭിഭാഷകര്‍ തമ്മിൽ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിക്കുകയായിരുന്നു. കൂടുതൽ വാദങ്ങൾ ഉള്ളവർക്ക് വാദങ്ങൾ എഴുതി നൽകാമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതോടെയാണ് അഭിഭാഷകര്‍ ബഹളമുണ്ടാക്കിയത്. എന്നാല്‍ കോടതിയിൽ മര്യാദക്ക് പെരുമാറിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എല്ലാവരും പറയുന്നത് ഒരേ കാര്യമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പത്ത് അഭിഭാഷകര്‍ക്കാണ് വാദിക്കാന്‍ അവസരം കിട്ടിയത്. എതിർ വാദത്തിനായി അരമണിക്കൂർ സമയം മാത്രമെ നൽകൂ എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് മൂന്ന് മണിവരെ മാത്രമെ ബെഞ്ച് ഇരിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വ: ജയദീപ് ഗുപ്തയാണ് കോതിയില്‍ എത്തിയത്. റിവ്യൂ ഹര്‍ജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി വാദിക്കുകയായിരുന്നു. ആചാരം മൗലീകാവകാശങ്ങള്‍ക്ക് മുകളിലല്ലെന്നും പുന:പരിശോധനാ ഹര്‍ജിയുടെ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. 10.30 യോടെയാണ് വാദം തുടങ്ങിയത്.
from mangalam.com http://bit.ly/2MQJCjw
via IFTTT
No comments:
Post a Comment