ഭോപ്പാല്‍: ഡ്രൈവറുടെ ഭാര്യയുമായുള്ള അവിഹിത ബന്ധം തടസ്സമില്ലാതെ തുടരാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഡ്രൈവറെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഹോഷങ്കാബാദിലാണ് സംഭവം. ഡ്രൈവറുടെ ശരീരം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ആസിഡ് നിറച്ച വീപ്പയില്‍ നിക്ഷേപിച്ചു. തെളിവുകള്‍ ഇല്ലാതെ മൃതദേഹം അലിഞ്ഞുപോകുന്നതിനായിരുന്നു ഇത്. എന്നാല്‍ ഡോക്ടറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസി പോലീസിന് നല്‍കി രഹസ്യവിവരം കൊലയാളിലെ ജയിലിലാക്കി.
കൊലപാതകത്തിനായി വലിയ ഒരുക്കമാണ് ഡോ. സുനില്‍ മന്ത്രി (58) നടത്തിയത്. ബൈരേന്ദ്ര എന്ന ബൈറു പച്ചൗരി (30) ആണ് കൊല്ലപ്പെട്ടത്. ഡ്രൈവറെ ഇല്ലാതാക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നതിന് ബ്രേക്കിംഗ് ബാഡ് എന്ന ടെലിവിഷന്‍ ഷോ ഡോക്ടര്‍ പതിവായി കണ്ടിരുന്നു.
ഇത്രാസിയിലെ സിവില്‍ ഹോസ്പിറ്റലില്‍ ഡോക്ടറാണ് ഇയാള്‍. ആനന്ദ് നഗറിലെ ഇരുനില വീട്ടിലാണ് ഡോ. സുനില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. ഇയാളുടെ 2017 ഏപ്രിലില്‍ നേരത്തെ മരിച്ചുപോയിരുന്നു. ഇയാളുടെ 26വയസ്സുള്ള മകനും 23വയസ്സുള്ള മകളും മുംബൈയിലാണ് ജോലി ചെയ്യുന്നത്.
സുനിലിന്റെ ഭാര്യയും ഡ്രൈവറുടെ ഭാര്യയും ഇവരുടെ ആനന്ദ് നഗറിലുള്ള വീട്ടില്‍ 2010 മുതല്‍ ഒരു ബോട്ടിക് നടത്തിയിരുന്നു. സുനിലിന്റെ ഭാര്യയുടെ മരണശേഷം ഡ്രൈവര്‍ ബൈരുവിന്റെ ഭാര്യ ഒറ്റയ്ക്കാണ് ബോട്ടിക് നടത്തിയിരുന്നത്. ഈ അവസരം ഇവര്‍ തമ്മില്‍ അടുക്കുന്നതിനും അവിഹിത ബന്ധത്തിലേക്കും വഴിവച്ചു. സംശയം തോന്നിയ ബൈരു, ഇക്കാര്യങ്ങള്‍ പുറത്തുപറയുമെന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നു.
ബൈരു ഡോക്ടറില്‍ നിന്നും പണം തട്ടിയതായും സംശയിക്കുന്നതായി ഹൊഷംഗബാദ് എസ്.പി അരവിന്ദ് സക്‌സേന പറഞ്ഞു. ബൈരുവിനെ ഒഴിവവാക്കി അയാളുടെ ഭാര്യയുമൊത്തുള്ള ബന്ധം തുടരാന്‍ ആഗ്രഹിച്ച സുനില്‍ അയാളെ വെട്ടിക്കൊല്ലുകയായിരുന്നു. കൂടുതല്‍ വ്യക്തത കിട്ടാന്‍ യുവതിയേയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് വൈകിട്ട് ഡോക്ടര്‍ മടങ്ങിയെത്തിയപ്പോള്‍ ഡ്രൈവര്‍ തനിക്ക് കടുത്ത തലവേദനയാണെന്ന് അറിയിച്ചിരുന്നു. ഡോ.സുനില്‍ അപ്പോള്‍തന്നെ ശക്തിയേറിയ വേദനാസംഹാരി ഇഞ്ചക്ഷനായി നല്‍കി. ഇതോടെ ബൈരു മയങ്ങിവീണു. ഈ അവസരം മുതലെടുത്ത് ഡോക്ടര്‍ ബൈരുവിന്റെ കഴുത്ത് മുറിച്ചു മൃതദേഹം 25 ഓളം കഷ്ണങ്ങളാക്കി. നേരത്തെ വാങ്ങിവച്ചിരുന്ന ആസിഡ് വീപ്പയില്‍ മൃതദേഹം നിക്ഷേപിച്ചു.
തിങ്കളാഴ്ച രാത്രി വൈകിയും ചൊവ്വാഴ്ച പുലര്‍ച്ചെയും ഡോക്ടറുടെ വീട്ടില്‍ അസാധാരണമായി ജോലികള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോള്‍ ഡോ.സുനില്‍ ധരിച്ചിരുന്ന ഷര്‍ട്ടില്‍ രക്തം പുരണ്ട നിലയിലായിരുന്നു. വീടിന്റെ ഒന്നാം നിലയില്‍ നടത്തിയ പരിശോധനയില്‍ വീപ്പയില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
from mangalam.com http://bit.ly/2t43mXQ
via IFTTT
No comments:
Post a Comment