ന്യൂഡൽഹി: നാല് ആഴ്ചക്കുള്ളിൽ എറിക്സൺ കമ്പനിക്ക് 450 കോടി നൽകിയില്ലെങ്കിൽ ജയിലിൽ പോകാൻ തയ്യാറായിക്കൊള്ളാൻ അനിൽ അംബാനിയോട് സുപ്രീം കോടതി. പണം നൽകിയില്ലെങ്കിൽ മൂന്നുമാസം ജയിൽ ശിക്ഷ അനുഭവിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. മാത്രമല്ല അംബാനിക്ക് പുറമെയുള്ള മറ്റ് മൂന്നുകക്ഷികൾ ഒരുകോടി രൂപ വീതം സുപ്രീംകോടതിയിൽ കെട്ടിവെക്കാനും നിർദേശിച്ചിട്ടുണ്ട്. അനിൽ അംബാനിക്ക് പുറമെ റിലയൻസ് ടെലികോം ചെയർമാൻ സിതീഷ് സേഠ്, റിലയൻസ് ഇഫ്രാടെൽ ചെയർപേഴ്സൺ ഛായാ വിരാണി, എസ്.ബി.ഐ ചെയർമാൻ എന്നിവരാണ് എറിക്സൺ സമർപ്പിച്ച കോടതി അലക്ഷ്യ ഹർജിയിലെ എതിർ കക്ഷികൾ. അനിൽ അംബാനിക്ക് ഗർവാണെന്നും മനപ്പൂർവം കേസ് തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയാണെന്നും കോടതി നിരീക്ഷിച്ചു. അനിൽ അംബാനിയും മറ്റ് കക്ഷികളും ധാരണയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചതായും കോടതി നിരീക്ഷിച്ചു. അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻ തങ്ങൾക്ക് 550 കോടിരൂപ തരാനുണ്ടെന്ന് കാട്ടിയാണ് എറിക്സൺ കോടതിയെ സമീപിച്ചത്. 1600 കോടിയായിരുന്നു അനിൽ അംബാനി നൽകാനുണ്ടായിരുന്നത്. എന്നാൽ പിന്നീടുണ്ടാക്കിയ ധാരണ പ്രകാരം ഇത് 550 കോടിയാക്കി ഇളവ് ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 30 മുമ്പ് മുഴുവൻ പണവും കൊടുത്തുതീർക്കാമെന്നായിരുന്നു കോടതിയുടെ മേൽനോട്ടത്തിൽ ഉണ്ടാക്കിയ ധാരണ. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും റിലയൻസ് കമ്യൂണിക്കേഷൻ പണം എറിക്സണ് നൽകിയില്ല. ഇതേതുടർന്നാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്. സ്പെക്ട്രം, ടവർ, കേബിൾ എന്നിവയുടെ വിൽപനയുമായി ബന്ധപ്പെട്ട് റിലയൻസ് കമ്യൂണിക്കേഷനും റിലയൻസ് ജിയോയും തമ്മിൽ നടന്ന ചർച്ചകൾ കരാറിലെത്താൻ വൈകുന്നതാണ് എറിക്സൺ കമ്പനിക്ക് പണം നൽകാൻ സാധിക്കാതെ പോകാൻ കാരണമെന്നാണ് അനിൽ അംബാനി വാദിച്ചിരുന്നത്. Content Highlights:Anil Ambani will go to jail if he doesnt pay Rs. 450 crore to Ericsson Says Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/2TaJJw1
via
IFTTT
No comments:
Post a Comment