ന്യൂഡൽഹി: ദ്വിദിന ഇന്ത്യാ സന്ദർശനത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് രാഷ്ട്രപതിഭവനിൽ ഊഷ്മളസ്വീകരണം. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ന്യൂഡൽഹിയിൽ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചിരുന്നു. Photo courtesy: Twitter/@rashtrapatibhvn ബുധാനാഴ്ച ഉച്ചയ്ക്കു ശേഷം മുഹമ്മദ് ബിൻ സൽമാനും മോദിയും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. കൂടിക്കഴ്ചയിൽ ഉഭയകക്ഷി, വാണിജ്യം, ഊർജം, ശാസ്ത്രം, സാങ്കേതികം, കൃഷി, ബഹിരാകാശം, സുരക്ഷ, പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരതയെ കുറിച്ചുള്ള ചർച്ച ഇന്ത്യക്ക് നിർണായകമാണ്. പുൽവാമ ആക്രമണത്തെ അപലപിച്ച് നേരത്തെ സൗദി അറേബ്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. പാകിസ്താനാണ് ആക്രമണത്തിനു പിന്നിലെന്ന നിലപാട് ഇന്ത്യ കൂടിക്കാഴ്ചയിൽ ഉന്നയിക്കും. Photo courtesy: Twitter/@rashtrapatibhvn പാകിസ്താൻ സന്ദർശനത്തിനു ശേഷമാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തുന്നത്. എന്നാൽ ഇസ്ലാമാബാദിൽനിന്ന് നേരിട്ടല്ല ഇന്ത്യയിലേക്കു വന്നിട്ടുള്ളത്. പാകിസ്താനിൽനിന്ന് സൗദിയിലേക്ക് മടങ്ങിയ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് വന്നത്. #PresidentKovind accorded a ceremonial welcome to Mohammed bin Salman bin Abdulaziz Al-Saud, Crown Prince of Saudi Arabia, at Rashtrapati Bhavan 🇮🇳🇸🇦 pic.twitter.com/svTV0epDhq — President of India (@rashtrapatibhvn) February 20, 2019 content highlights:India welcomes Saudi Arabias Crown Prince Mohammed bin Salman
from mathrubhumi.latestnews.rssfeed https://ift.tt/2Tacoku
via
IFTTT
No comments:
Post a Comment