ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫിന്റെ എച്ച്.ആർ. 49 എഫ്. 0637 ബസ് തകർന്നുതരിപ്പണമായപ്പോഴും അദ്ഭുതംപോലെ അവർ മരണത്തെ അതിജീവിച്ചു. ഈ ബസിലെ 42 ജവാന്മാരിൽ 35 പേരാണ് തത്ക്ഷണം മരിച്ചത്. ഏഴുപേർ രക്ഷപ്പെട്ടു. ഇതിൽ രണ്ടുപേർ ബസിനുമുകളിൽ നിരീക്ഷണത്തിനിരുന്നവരായിരുന്നു. കൊല്ലപ്പെട്ടവരിൽ ബാക്കിയുള്ളവർ തൊട്ടടുത്ത ബസിലുണ്ടായിരുന്നവരാണ്. പരിക്കുകളോടെ രക്ഷപ്പെട്ടവരിൽ 92 ബറ്റാലിയനിൽപ്പെട്ട നിരഞ്ജൻകുമാർ, അവ്ദേഷ് സിങ് തോമർ, അവ്ദേഷ് കുമാർ, 54 ബറ്റാലിയനിലെ ശേഷാന്ത് സിങ്, 35 ബറ്റാലിയനിലെ രവികുമാർ ബപോറിയ എന്നിവർ ശ്രീനഗറിലെ സൈനികാശുപത്രിയിൽ ചികിത്സയിലാണ്. ഭീകരൻ ആദിൽ അഹമ്മദ് ദർ സ്ഫോടകവസ്തുവുമായി ഓടിച്ചുവന്ന കാർ സൈനികവാഹനത്തിലേക്ക് നേർക്കുനേർ ഇടിച്ചുകയറ്റുകയായിരുന്നില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കോൺവോയ് ആയി നീങ്ങിയ 78 ബസുകളിലൊന്നിന്റെ ഇടതുവശത്തുകൂടി മറികടന്ന് ബസിന്റെ വശത്തുചെന്നിടിക്കുകയായിരുന്നുവെന്നാണ് പുതിയവിവരം. Content highlights:Only 7 jawan escaped from the bus, pulwama attack
from mathrubhumi.latestnews.rssfeed http://bit.ly/2V6vyp1
via
IFTTT
No comments:
Post a Comment