നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയത്‌ ഭിക്ഷാടകസംഘം; രണ്ടുപേർ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയത്‌ ഭിക്ഷാടകസംഘം; രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: ഒലവക്കോട് ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത്, കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ടനിലയിൽ നാലുവയസ്സുകാരിയെ കണ്ടെത്തിയ സംഭവത്തിനുപിന്നിൽ ഭിക്ഷാടകസംഘം. അഞ്ചുപേരിൽ രണ്ടുപേർ അറസ്റ്റിലായി. തമിഴ്നാട് തിരുവള്ളുവർ, പടിയനല്ലൂർ സ്വദേശി സുരേഷ് (37), തഞ്ചാവൂർ പട്ടുകോട്ടൈ, മല്ലിപട്ടണം സ്വദേശിനി ഫെമിന പിച്ചൈക്കനി (21) എന്നിവരാണ് അറസ്റ്റിലായത്.പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇവരെ തിരുപ്പൂരിൽനിന്ന്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റ്‌ പ്രതികൾക്കായി അന്വേഷണം തുടരുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിടിയിലായവർ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.ജനുവരി 15-നാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബാഗിലാക്കി ഉപേക്ഷിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്.2019 ജനുവരി ആദ്യവാരം രണ്ട് പുരുഷൻമാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന ഭിക്ഷാടകസംഘം തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈനിന്നാണ് നാലുവയസ്സുകാരിയെ പാലക്കാട്ടേക്ക് തട്ടിക്കൊണ്ടുവന്നത്. തുടർന്ന് ഒരാഴ്ചയോളം സംഘം ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഭിക്ഷാടനം നടത്തി. ഇവർ താണാവ് മേല്പാലത്തിനടിയിലാണ് താമസിച്ചിരുന്നത്.12-ന് രാത്രി ഉറങ്ങുകയായിരുന്ന ബാലികയെ സുരേഷും സുഹൃത്തും ചേർന്ന് എഫ്.സി.െഎ. ഗോഡൗണിലേക്കുള്ള റെയിൽവേ ട്രാക്കിലിട്ട് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും കുട്ടിയുടെ നിലവിളിക്കിടെ വായ പൊത്തിപ്പിടിച്ചപ്പോൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.തുടർന്ന് മരണം ഉറപ്പുവരുത്താൻ കുട്ടിയുടെ പാൻറ്സുകൊണ്ട് കഴുത്തിൽ മുറുക്കി. ശബ്ദംകേട്ടുണർന്ന മറ്റുള്ളവരും ചേർന്ന് മൃതദേഹം ബാഗിലാക്കിയശേഷം അരിച്ചാക്കിൽ പൊതിഞ്ഞ് റെയിൽവേ ട്രാക്കിനരികിൽ ഉപേക്ഷിച്ചു. പിറ്റേന്ന് രാവിലെ അഞ്ചംഗസംഘം രണ്ടായി പിരിഞ്ഞ് സ്ഥലംവിട്ടു. മൂന്നുദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെടുത്തത്.കുടുതൽ ചോദ്യംചെയ്യുംഅറസ്റ്റിലായവർക്കെതിരേ ഭിക്ഷാടനത്തിന് തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകൾപ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഇരുവരേയും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. സുരേഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകശ്രമക്കേസിൽ തിരുപ്പൂർ പോലീസ് അറസ്റ്റുചെയ്ത് മൂന്നുമാസത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയതായിരുന്നു.കുട്ടിയെ തിരിച്ചറിയുന്നതിന് സഹായം തേടുന്നുകൊല്ലപ്പെട്ട ബാലികയെ തിരിച്ചറിയുന്നതിന് സാമൂഹികമാധ്യമങ്ങളുടെ സഹായം പോലീസ് തേടുന്നു. തമിഴ്നാട്ടിലെ കുളിത്തലൈനിന്നാണ് ഭിക്ഷാടകസംഘം കുട്ടിയെ തട്ടിക്കൊണ്ടുവന്നതെന്നുമാത്രമാണ് ഇപ്പോൾ വിവരം ലഭിച്ചിട്ടുള്ളത്. പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന്‌ വ്യക്തമായ വിവരങ്ങൾ കിട്ടിയിട്ടില്ല. കൂട്ടുപ്രതികളെക്കൂടി പിടികൂടിയാലേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2DJIYAa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages