ഈജിപ്തില്‍ പുരാതന കല്ലറയില്‍ നിന്ന് 40 മമ്മികളെ കണ്ടെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

ഈജിപ്തില്‍ പുരാതന കല്ലറയില്‍ നിന്ന് 40 മമ്മികളെ കണ്ടെടുത്തു

കെയ്‌റോ: ഈജിപ്തിലെ മരുപ്രദേശമായ മിന്യയില്‍ നിന്ന് മമ്മികളെ അടക്കം ചെയ്ത കല്ലറ കണ്ടെടുത്തു. വളരെയേറെ പഴക്കം ചെല്ലുന്ന കല്ലറയില്‍ 40 ഓളം മമ്മികളുണ്ടായിരുന്നു. കെയ്‌റോയ്ക്ക് തെക്കാണ് മന്യ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്.

പാറക്കല്ല് വെട്ടിയൊരുക്കിയ കല്ലറയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്. റോമന്‍ കാലഘട്ടിന്റെ ആദ്യസമയത്തോ ബൈസാന്റിയന്‍ യുഗത്തിലോ ജീവിച്ചിരുന്ന മധ്യവര്‍ഗ കുടുംബത്തിന്റെതാണ് മൃതദേഹങ്ങളെന്ന് പുരാവസ്തു ഗവേഷകര്‍ സൂചിപ്പിക്കുന്നു.
[IMG]
മമ്മികളില്‍ 10 എണ്ണം കുട്ടികളുടേത്. പുരാതന ഈജിപ്ത്യന്‍ ഭാഷ്യയിലുള്ള എഴുത്തുകളും ചില മമ്മികള്‍ക്കൊപ്പമുണ്ടായിരുന്നു. അക്കാലത്ത് സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഭാഷയായിരുന്നു അത്.

അടുത്തകാലത്ത് ഈജിപ്തില്‍ നിന്നും നിരവധി മമ്മികള്‍ പുറത്തെടുത്തിരുന്നു. രാജ്യത്തിന്റെ ടൂറിസം വികസനത്തിന്റെ ഭാഗവുമാണ്.



from mangalam.com http://bit.ly/2t4LtrY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages