സൈന്യത്തില്‍ നിന്നും വിരമിച്ച് പീതാംബരന് സഹായവുമായി ഗംഭീര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

സൈന്യത്തില്‍ നിന്നും വിരമിച്ച് പീതാംബരന് സഹായവുമായി ഗംഭീര്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ തെരുവോരങ്ങളില്‍ സഹായത്തിനായി കൈനീട്ടിയ സൈനികന് കൈത്താങ്ങായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. സൈന്യത്തില്‍ നിന്നും വിരമിച്ചതിന് ശേഷമുണ്ടായ അപകടത്തിലാണ് പീതാംബരന്‍ അവശനിലയില്‍ എത്തിയത്.

ഊന്നുവടിയുമായി കൈയ്യില്‍ ഒരു പ്ലക്കാര്‍ഡുമായി തെരുവില്‍ നില്‍ക്കുന്ന പീതാംബരനെ എല്ലാവരും ഒന്നു ശ്രദ്ധിക്കും. കാരണം, അദ്ദേഹത്തിന്റെ കൈയിലെ ആ പ്ലക്കാര്‍ഡ് തന്നെയാണ്. എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. ഈ അടുത്ത് എനിക്കൊരു അപകടം സംഭവിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ചികിത്സയ്ക്ക് പണം ആവശ്യമാണ്, സഹായിക്കണം എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.

സൈനീക സേവനം അനുഷ്ഠിച്ചതിന്് തെളിവായി കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് അണിഞ്ഞാണ് പീതാംബരന്‍ നില്‍ക്കുന്നത്. 1965 മുതല്‍ 1971 വരെ ഏഴ് വര്‍ഷമാണ് പീതാംബരന്‍ സൈനികനായി സേവനം അനുഷ്ഠിച്ചത്. ഇതുകൂടാതെ 1967ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിലും പീതാംബരന്‍ പങ്കെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ സേനയുടെ ഭാഗത്തുനിന്ന് വേണ്ട സഹായമോ പിന്തുണയോ പീതാംബരന് ലഭിക്കുന്നില്ലെന്ന് കാണിച്ച് ഗംഭീര്‍ ട്വീറ്റ് ചെയ്തു. പീതാംബരന്റെ ചിത്രമുള്‍പ്പടെയാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്. തെരുവുകളില്‍ ഭിക്ഷയെടുക്കുന്നത് നിര്‍ത്താന്‍ പീതാംബരനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വിഷയം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാമാരന്‍, പ്രതിരോധ മന്ത്രാലയ വക്താവ്, പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്താനും ഗംഭീറിന് സാധിച്ചിട്ടുണ്ട്.

താരത്തിന്റെ ട്വിറ്റ് വന്ന് മണിക്കൂറുകള്‍ക്കകം വിഷയത്തില്‍ പ്രതികരണവുമായി അധികൃതര്‍ രംഗത്തുവന്നു. നിങ്ങള്‍ ഉയര്‍ത്തിയ ആശങ്കയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഞങ്ങളുടെ ഉത്തരവാദിത്വം എത്രയും വേഗത്തില്‍ പൂര്‍ണ്ണമാക്കുമെന്ന് ഉറപ്പുതരുന്നതായും പ്രതിരോധ മന്ത്രാലയ വക്താവ് ഗംഭീറിനെ അറിയിച്ചു.



from mangalam.com http://bit.ly/2HPnw25
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages