കൊച്ചി: എച്ച്പി യുടെ ഏറ്റവും പ്രീമിയം മോഡലായ സ്പെക്ടർ ഫോളിയോ, സ്പെക്ടർ എക്സ് 360 എന്നിവയുടെ 2019ലെ പുതിയ പതിപ്പുകൾ അവതരിപ്പിച്ചു. നിലവാരമുള്ള ലെതെറിൽ നിർമിച്ച പുറം ചട്ടയോടു കൂടിയ സ്പെക്ടർ ഫോളിയോ കാഴ്ച്ചയിൽ വ്യത്യസ്തത പുലർത്തുന്നു. ജെം കട്ട് ഡിസൈൻ ആണ് സ്പെക്ടർ ഫോളിയോയുടെ ഏറ്റവും വലിയ പ്രത്യേകത. 13.3 ഇഞ്ച് ഡബ്ല്യൂഎൽഇഡി ബാക്ക്ലിറ്റ് മൈക്രോ എഡ്ജോടുകൂടിയ 1920X1080 ടച്ച് ഡിസ്പ്ലേയാണ് സ്പെക്ടർ ഫോളിയോയുടേത്. ലാപ്ടോപ്പ്, മീഡിയ, ടാബ്ലറ്റ് എന്നീ വിവിധ മോഡുകളിൽ ഉപയോഗിക്കാം എന്നുള്ളതാണ് മറ്റൊരു പ്രധാന സവിശേഷത. ചിത്രങ്ങൾ വരയ്ക്കാനും ഡിസൈനിങ്ങിനുമെല്ലാം ഉപയോഗിക്കാനാവുന്ന ഒരു ആക്റ്റീവ് പെന്നും പെൻ ലൂപും ഇതിൽ ക്രമീകരിച്ചിട്ടുണ്ട് സ്പെക്ടർ ഫോളിയോയുടെ 3849X2160 റെസൊല്യൂഷനോട് കൂടിയ 4കെ മൈക്രോഎഡ്ജ് ഡിസ്പ്ലേ മികച്ച കാഴ്ച അനുഭവം നൽകുന്നുണ്ട്. ഐആർ ക്യാമറ, ഫിംഗർ പ്രിന്റ് റീഡർ, പ്രൈവസി ക്യാമറ കിൽ സ്വിച്ച്, പ്രൈവസി സ്ക്രീൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പോസിഡോൺ ബ്ലൂ, ഡാർക്ക് ആഷ് ഗ്രേ, എന്നീ രണ്ട് ആകർഷക നിറങ്ങളിൽ ലഭ്യമാകും. ഇതിന്റെ 360ഡിഗ്രി തിരിക്കാവുന്ന ഹിൻജ് സാധാരണ ലാപ്ടോപ്പ്, ടാബ്ലറ്റ്, ടെന്റ്, സ്റ്റാൻഡ് തുടങ്ങിയ വ്യത്യസ്തങ്ങളായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നു. ബാങ് ആൻഡ് ഒലുഫൻ സ്പീക്കറുകളാണ് ഇരു ഡിവൈസുകളിലും ഉപയോഗിച്ചിരിക്കുന്നത്. വലുപ്പമേറിയ ബാക്ക്ലിറ്റ് കീ ബോർഡാണിതിന്. എട്ടാം തലമുറ ഇന്റൽ കോർ ഐ7 പ്രൊസസ്സറുകളാണ് സ്പെക്ടർ ഫോളിയോ, സ്പെക്ടർ എക്സ് 360 എന്നിവയിൽ ഉപയോഗിച്ചിരിക്കുന്നത്. 16ജിബി മെമ്മറിയും 512ജിബി സ്റ്റോറേജുമാണ് ഇവക്കുള്ളത്. കണക്റ്റിവിറ്റിക്കായി രണ്ട് തണ്ടർബോൾട്ട് 3, ഒരു ടൈപ്പ് സി യുഎസ്ബി പോർട്ട്, ഒരു ഹെഡ് ഫോൺ അല്ലെങ്കിൽ മൈക്രോഫോൺപോർട്ട് എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇത്രയൊക്കെ സവിഷേതകൾക്കിടയിലും മികച്ച ബാറ്ററി ശേഷിയാണ് മറ്റൊരു പ്രധാന പ്രത്യേകത. സ്പെക്ടർ ഫോളിയോക്ക് 1.47കിലോഗ്രാമും, എക്സ് 360ക്ക് 1.32കിലോഗ്രാമും ഭാരമുണ്ട്. സ്പെക്ടർ പരമ്പര ലാപ്ടോപ്പുകൾ 1,29,990രൂപ മുതൽ ലഭ്യമാകും. Content Highlights:hp spectre folio spectre X 360 smartphones in market
from mathrubhumi.latestnews.rssfeed http://bit.ly/2GJnzKA
via
IFTTT
No comments:
Post a Comment