ന്യൂഡൽഹി: വിവരാവകാശ കമ്മീഷണർമാരുടെ ഒഴിവിലേക്ക് സർക്കാരിൽ ഉന്നത ഉദ്യോഗസ്ഥരായിരുന്നവരെ മാത്രമല്ല പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി. സമൂഹത്തിന്റെ നാനാതുറകളിൽ പ്രാഗൽഭ്യം പ്രകടിപ്പിച്ചവരെ കൂടി പരിഗണിക്കണമെന്നു കോടതി പറഞ്ഞു. വിവരാവകാശ പ്രവർത്തകരായ അഞ്ജലി ഭരദ്വാജ്, ലോകേഷ് ബത്ര, അമൃത ജോഹ്റി എന്നിവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എ കെ സിക്രി, അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിവരാവകാശ കമ്മീഷണർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനെ തുടർന്ന് 23500 അപ്പീലുകളും പരാതികളുമാണ് കേന്ദ്ര വിവരാവകാശ കമ്മീഷനിൽ കെട്ടിക്കിടക്കുന്നതെന്ന് ഹർജിക്കാർ കോടതിയിൽ ബോധിപ്പിച്ചു. മുഖ്യ വിവരാവകാശ കമ്മീഷണറുടേത് ഉന്നതപദവിയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന പ്രക്രിയക്ക് സമാനമായ നടപടികൾ മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനത്തിലും പാലിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. മുഖ്യ വിവരാവകാശ കമ്മീഷണറുടെയും വിവരാവകാശ കമ്മീഷണർമാരുടെയും നിയമനത്തിൽ സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നിർദേശം നൽകി. നിയമനത്തിന്റെ നടപടിക്രമങ്ങൾ വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി പറഞ്ഞു. content highlights:supreme court on appointment of information commissioners
from mathrubhumi.latestnews.rssfeed http://bit.ly/2GsHnCm
via
IFTTT
No comments:
Post a Comment