'ഇത്രത്തോളം സഹിച്ചത് മതി, ഇനി സംസാരം യുദ്ധക്കളത്തിലാകാം'- പുല്‍വാമ ആക്രമണത്തില്‍ ഗംഭീര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

'ഇത്രത്തോളം സഹിച്ചത് മതി, ഇനി സംസാരം യുദ്ധക്കളത്തിലാകാം'- പുല്‍വാമ ആക്രമണത്തില്‍ ഗംഭീര്‍

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. പുൽവാമയിൽ 45 ജവാൻമാർ വീരമൃത്യു വരിച്ച ചാവേറാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകണമെന്ന് ഗംഭീർ ട്വിറ്ററിലൂടെ വ്യക്തമാക്കി. നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാകിസ്താനുമായി ചർച്ച നടത്താം. പക്ഷേ ഇത്തവണ ചർച്ച ഒരു മേശക്കിരുവശവും ഇരുന്നല്ല, അത് യുദ്ധക്കളത്തിലാണ്. ഇത്രത്തോളം സഹിച്ചത് മതി. ഗംഭീർ ട്വീറ്റ് ചെയ്തു. 2547 ജവാൻമാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നേകാലോടെ ഭീകരർ ചാവേറാക്രമണം നടത്തുകയായിരുന്നു. തൊട്ടുപിന്നാലെ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. Content Highlights: Gautam Gambhir on Pulwama terror attack


from mathrubhumi.latestnews.rssfeed http://bit.ly/2DLIv0a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages