സെന്റ് ലൂസിയ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂറ്റൻ വിജയം. 232 റൺസിനാണ് ഇംഗ്ലണ്ട് ആതിഥേയരെ തകർത്തത്. 485 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 252 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതമെടുത്ത മോയിൻ അലിയും ജെയിംസ് ആൻഡേഴ്സണുമാണ് വിൻഡീസിനെ എളുപ്പത്തിൽ പുറത്താക്കിയത്. ബെൻ സ്റ്റോക്ക്സ് രണ്ട് വിക്കറ്റെടുത്തു. ഇതോടെ രണ്ടിന്നിങ്സിലുമായി മോയിൻ അലിക്ക് ഏഴ് വിക്കറ്റായി. സെഞ്ചുറിയുമായി റോസ്റ്റൺ ചേസ് ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ആ ഒറ്റയാൾ പോരാട്ടം എങ്ങുമെത്തിയില്ല. 191 പന്തിൽ 102 റൺസടിച്ച റോസ്റ്റൺ പുറത്താകാതെ നിന്നു. റോസ്റ്റണ് പിന്തുണ നൽകാതെ മറ്റു ബാറ്റ്സ്മാൻമാരെല്ലാം ക്രീസ് വിട്ടതോടെ വിൻഡീസ് പരാജയമേറ്റു വാങ്ങി. നേരത്തെ ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച് വെസ്റ്റിൻഡീസ് പരമ്പര സ്വന്തമാക്കിയിരുന്നു. സ്കോർ: ഇംഗ്ലണ്ട് 277, 361/5 d. വിൻഡീസ് 154, 252. രണ്ടാമിന്നിങ്സ് അഞ്ച് വിക്കറ്റിന് 361 റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ഡിക്ലയർ ചെയ്യുകയായിരുന്നു. 122 റൺസടിച്ച ജോ റൂട്ടും 69 റൺസ് നേടിയ ജോ ഡെൻലിയുമാണ് ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഒപ്പം 56 റൺസോടെ ജോസ് ബട്ലറും 48 റൺസടിച്ച ബെൻ സ്റ്റോക്ക്സും ഇരുവർക്കും പിന്തുണ നൽകി. ആദ്യ ഇന്നിങ്സിലും അർധ സെഞ്ചുറി നേടിയ ബെൻ സ്റ്റോക്ക്സും ജോസ് ബട്ലറുമാണ് ഇംഗ്ലണ്ടിന് മുൻതൂക്കം നൽകിയത്. ഇരുവരുടേയും മികവിൽ ഇംഗ്ലണ്ട് 277 റൺസടിച്ചു. എന്നാൽ മറുപടി ബാറ്റിങ്ങിൽ വിൻഡീസ് തകർന്നു. അഞ്ച് വിക്കറ്റെടുത്ത മാർക്ക് വുഡിന്റേയും നാല് വിക്കറ്റ് വീഴ്ത്തിയ മോയിൻ അലിയുടേയും ബൗളിങ്ങിന് മുന്നിൽ കളി മറന്ന വിൻഡീസ് 154 റൺസിന് കൂടാരം കയറി. ഇതോടെ ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ 123 റൺസിന്റെ നിർണായക ലീഡ് നേടി. Content Highlights: England beat West Indies by 232 runs to win third Test
from mathrubhumi.latestnews.rssfeed http://bit.ly/2tjpu0l
via
IFTTT
No comments:
Post a Comment