വാഷിങ്ടൺ: യു.എസിൽ അതിശൈത്യം കാരണം മരിച്ചവരുടെ എണ്ണം 21 ആയി. ആർട്ടിക് മേഖലയിൽനിന്നുള്ള ധ്രുവക്കാറ്റിനെത്തുടർന്ന് ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. മിനസോട്ടയിലെ കോട്ടണിൽ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി രേഖപ്പെടുത്തി. രാജ്യത്തെ മുപ്പതുസ്ഥലങ്ങളിൽ കുറഞ്ഞ താപനിലയിലെ റെക്കോഡ് കഴിഞ്ഞദിവസം മറികടന്നു. ഗതാഗതസംവിധാനങ്ങളും ഓഫീസുകളുടെ പ്രവർത്തനവും സ്തംഭിച്ചിരിക്കുകയാണ്. തണുപ്പുനേരിടാനാകാതെ ഒട്ടേറെപ്പേർ ആശുപത്രികളിൽ ചികിത്സതേടിയെത്തി. തെരുവിൽ കഴിയുന്നവരുടെ അവസ്ഥ അതിദയനീയമാണെന്നും പലയിടത്തും ചൂടുനൽകാനുള്ള ഷെൽട്ടറുകൾ സ്ഥാപിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ആഴ്ചാവസാനത്തോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രവചനം. content Highlights: Cold Winter US, 221 Died
from mathrubhumi.latestnews.rssfeed http://bit.ly/2D3u72Z
via
IFTTT
No comments:
Post a Comment