പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു ; ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്താന്‍ അവകാശവാദം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു ; ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്താന്‍ അവകാശവാദം

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചടി നേരിട്ട പാകിസ്താന്‍ ഇന്ത്യയെ കൂടുതല്‍ പ്രകോപിപ്പിക്കുന്നു. വ്യോമാതിര്‍ത്തി ലംഘിച്ച രണ്ടു വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും പൈലറ്റിനെ കസ്റ്റഡിയില്‍ എടുത്തെന്നും അവകാശവാദം ഉയര്‍ത്തി പാകിസ്താന്‍ രംഗത്ത് വന്നു. അതേസമയം ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച മൂന്ന് വിമാനങ്ങളില്‍ ഒന്ന് ഇന്ത്യ വെടിവെച്ചിട്ടതായി ഇന്ത്യന്‍ സ്ഥിരീകരണം.

പാകിസ്താന്റെ എഫ് 16 വിഭാഗത്തില്‍ പെടുന്ന വിമാനം ഇന്ത്യ വെടിവെച്ചിട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പാക് നിയന്ത്രണ മേഖലയിലാണ് വിമാനം തകര്‍ന്നുവീണതെന്നാണ് വിവരം. രജൗരിയിലെയും നൗഷേരയിലെയും വ്യോമാതിര്‍ത്തി ലംഘിച്ച് പാക് വിമാനങ്ങള്‍ ഉള്ളിലേക്ക് എത്തിയതായും തുരത്തി ഓടിച്ചതായും ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചു. ഇതിനിടയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു പൈലറ്റും സഹപൈലറ്റും മരിച്ചതായും വിവരമുണ്ട്. സാങ്കേതിക തകരാറെന്നാണ് വിശദീകരണം.

സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് പ്രവേശിച്ചതോടെ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ഡോവല്‍ ആഭ്യന്തരമന്ത്രാലയത്തില്‍ എത്തി രാജ്‌നാഥ് സിംഗും ആഭ്യന്തര സെക്രട്ടറിയുമായും ചര്‍ച്ച നടത്തി. സുരക്ഷയെ കണക്കിലെടുത്ത് കശ്മീരിലെ ജമ്മു, ലെ, ശ്രീനഗര്‍, പത്താന്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു. അതിര്‍ത്തിയില്‍ ഉടനീളം ജാഗ്രതാ നിര്‍ദേശം നല്‍കി.

പാകിസ്താനിലെ ആഭ്യന്തര അന്താരാഷ്ട്ര വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്. ലാഹോര്‍, മുള്‍ട്ടാന്‍, ഇസ്ലാമാബാദ്, അമൃത്സര്‍, സിയാല്‍ക്കോട്ട്, ഫൈസലാബാദ് വിമാനത്താവളങ്ങള്‍ അടച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



from mangalam.com https://ift.tt/2U7J8Is
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages