കോമ അവസ്ഥയിലായ യുവതി അബോധാവസ്ഥയില്‍ നിന്നും എഴുന്നേറ്റപ്പോള്‍ അറിഞ്ഞത് താന്‍ അമ്മയായ വാര്‍ത്ത. ഇംഗ്ലണ്ടിലെ ഒല്‍ഥാമിലാണ് പതിനെട്ടുകാരിയായ എബണി സ്റ്റീവന്‍സണ്‍ എന്ന യുവതി അപ്രതീക്ഷിതമായി അമ്മയായതില്‍ അത്ഭുതപ്പെട്ടിരിക്കുന്നത്. അതിയായ തലവേദനയും ബോധക്ഷയവും മൂലം കിടപ്പിലായ യുവതി നാലുദിവസങ്ങള്‍ക്കു ശേഷം അറിയുന്നത് താനൊരു അമ്മയായ വാര്‍ത്തയാണ്. പെട്ടെന്നൊരു ദിവസം അമ്മയായത് അറിഞ്ഞതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ എബണി.
ഇരട്ടഗര്‍ഭപാത്രം പേറിയിരുന്ന യൂട്ട്രസ് ടിഡെല്‍ഫിസ് എന്ന അവസ്ഥയായിരുന്നു എബണിക്ക്. തുടര്‍ച്ചയായി തലചുറ്റലും ബോധക്ഷയവുമൊക്കെ ഉണ്ടായതോടെ എബണിയുടെ അമ്മ എമര്‍ജന്‍സി നമ്പര്‍ വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് എബണിയുടെ ഒരു ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് വളരുന്നുണ്ടെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഉടന്‍ തന്നെ സര്‍ജറി ആവശ്യമാണെന്നും അറിയിച്ചു. കോമയില്‍ ആയിരിക്കുമ്പോള്‍ എബണിക്ക് രക്തസമ്മര്‍ദവും വര്‍ധിച്ചതോടെയാണ് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാന്‍ തീരുമാനിച്ചത്.
തനിക്കു സുഖമില്ലെന്നു തോന്നിയപ്പോള്‍ ബെഡില്‍ കിടന്നതു മാത്രമേ എബണിക്ക് ഓര്‍മയുള്ളു, പിന്നീടവള്‍ എഴുന്നേല്‍ക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞും കൂടെയുണ്ട്. ആദ്യമൊക്കെ ആശുപത്രി അധികൃതര്‍ക്ക് അബദ്ധം പറ്റിയതാകുമെന്നാണ് എബണി ചിന്തിച്ചിരുന്നത്. കാരണം ആര്‍ത്തവം മുറതെറ്റാതെ വന്നിരുന്നു. ഗര്‍ഭത്തിന്റേതായ അവശതകളോ എന്തിനധികം വലിയ വയറുപോലും ഇല്ലായിരുന്നുവെന്ന് എബണി ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
from mangalam.com https://ift.tt/2BUVoVT
via IFTTT
No comments:
Post a Comment