കാസര്‍കോട് ഇരട്ട കൊലപാതകം; പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കള്‍ക്കും വ്യക്തമായ പങ്കെന്ന് മുഖ്യപ്രതി പീതാംബരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

കാസര്‍കോട് ഇരട്ട കൊലപാതകം; പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കള്‍ക്കും വ്യക്തമായ പങ്കെന്ന് മുഖ്യപ്രതി പീതാംബരന്‍

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ പെരിയയ്ക്ക് പുറത്തുനിന്നുള്ള സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടെന്ന് മുഖ്യപ്രതി പീതാംബരന്‍. കൊലപാതകത്തിന് ശേഷം സംഘം മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികൂടിയായ സിപിഎം ഉദുമ ഏരിയ നേതാവിനെ ബന്ധപ്പെട്ടു. ഈ നേതാവ് നല്‍കിയ ഉപദേശ പ്രകാരം പ്രതികള്‍ വസ്ത്രങ്ങള്‍ കത്തിച്ചു.

ഏരി ഭാരവാഹിയായ നേതാവാണ് അഭിഭാഷകനെ വിളിച്ച് ഉപദേശം തേടിയത്. സംഘം കുളിച്ചത് വെളുത്തോളിയിലെ പ്രാദേശിക നേതാവിന്റെ വീട്ടിലെത്തിയാണ്. ശേഷം ചട്ടഞ്ചാല്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ തങ്ങി. പ്രതികളെ പാര്‍ട്ടി സഹായിച്ചിട്ടില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്. എന്നാല്‍ പീതാംബരന്റെ മൊഴി ഇപ്പോള്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.



from mangalam.com https://ift.tt/2BUUtol
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages