ശബരിമല: കുംഭമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ തിരക്ക് സാധാരണ നിലയിൽ. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയെങ്കിലും സുരക്ഷാ പരിശോധനകളിൽ കുറവ് വരുത്തിയിട്ടില്ല. ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് ശബരിമലയിലെ കുംഭമാസ പൂജകൾ നടക്കുന്നത്. നടതുറന്ന് ഇതുവരെ 16,000 ഭക്തരോളം സന്നിധാനത്ത് ദർശനം നടത്തിയെന്നാണ് കണക്ക്. സമധാനപരമായ അന്തരീക്ഷത്തിലാണ് കുംഭമാസ പൂജകൾ പുരോഗമിക്കുന്നത്. അന്യസംസ്ഥാനത്തുനിന്നുള്ള നാലുയുവതികൾ ദർശനത്തിനായി എത്തിയിരുന്നു. പോലീസ് ഇവരെ അനുനയിപ്പിച്ച് തിരിച്ചയച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റി അറിയാതെ എത്തിയവരാണ് ഇവർ എന്നാണ് സൂചന. അതിനിടെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കും എന്ന് പ്രഖ്യാപിച്ച നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മ ഈ ശ്രമത്തിൽ നിന്ന് പിന്മാറിയെന്നാണ് സൂചന. ശബരിമലയിൽ നിന്ന് പിന്മാറില്ലെന്ന് കർമസമിതി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് പോലീസ് സന്നാഹങ്ങൾ പിൻവലിക്കാതെ തുടരുന്നത്. Content Highlights:Sabarimala in peace mind , 16000 devotees visit Shrine
from mathrubhumi.latestnews.rssfeed http://bit.ly/2BAsD0m
via
IFTTT
No comments:
Post a Comment