അമൃത്സര്‍: ഡല്‍ഹിയില്‍ എത്തി കാമുകനെ വിവാഹം കഴിക്കാന്‍ പുറപ്പെട്ട പതിനഞ്ചുകാരി എത്തിയത് അമൃത്സറില്‍. സഹായം വാഗ്ദാനം ചെയ്ത് ഒപ്പംകൂടിയ ഓട്ടോറിക്ഷാ ഡ്രൈവറും സുഹൃത്തും കൂടി പെണ്‍കുട്ടിയെ എത്തിച്ചത് ഹോട്ടലില്‍.അ വിടെ ക്രൂരമായി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ലുധിയാനയ്ക്കുള്ള ബസില്‍ കയറ്റിവിട്ടു. പീഡനവിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് തിരിച്ചയച്ചത്.
ലുധിയാനയില്‍ എത്തിയ ശേഷം പെണ്‍കുട്ടി ഡിവിഷന്‍ 4 പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അമൃത്സര്‍ സ്വദേശികളായ സാഹിബ് സിംഗ്, ബാബ എന്നിവരാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ലുധിയാനയിലെ കില മൊഹില്ല സ്വദേശിയാണ് പെണ്‍കുട്ടി. കാമുകന്‍ സഹീലിനെ കാണാനും വിവാഹം കഴിക്കാനുമാണ് പെണ്‍കുട്ടി ഡല്‍ഹിക്ക് വണ്ടികയറിയത്. ഒരു വര്‍ഷം മുന്‍പ് ലുധിയാനയിലുള്ള ബന്ധുക്കളെ കാണാനെത്തിയപ്പോഴാണ് സഹീല്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും.
വിവാഹം കഴിക്കാമെന്നും ഈ മാസം മൂന്നിന് ഡല്‍ഹിയില്‍ എത്തണമെന്നും സഹീല്‍ ആവശ്യപ്പെട്ടത് അനുസരിച്ച് പെണ്‍കുട്ടി വീട്ടില്‍ നിന്നൂം 1500 രൂപയും മോഷ്ടിച്ച് ലുധിയാനയില്‍ നിന്നും ഡല്‍ഹിക്ക് ട്രെയിന്‍ കയറി. എന്നാല്‍ ട്രെയില്‍ എത്തിയത് ഫിറോസെപുരില്‍ ആയിരുന്നു. ആ രാത്രി ഒരു വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടി പിറ്റേന്ന് ഫിറോസ്പുരില്‍ നിന്നും ട്രെയിന്‍ കയറി. പക്ഷേ എത്തിയത് അമൃത്സറില്‍ ആയിരുന്നു.
അമൃത്സര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഓട്ടോ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ സഹീബ് സിംഗിനോട് പെണ്‍കുട്ടി ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ എപ്പോഴാണെന്ന് അന്വേഷിച്ചു. എന്നാല്‍ ട്രെയിന്‍ പിറ്റേന്ന് പുലര്‍ച്ചെ മാത്രമേ ഉള്ളൂവെന്നും താമസം ശരിയാക്കാം എന്ന് അറിയിച്ച് ഹോട്ടലില്‍ എത്തിച്ചു. അവിടെവച്ച് സുഹൃത്ത് ബാബയുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പിറ്റേന്ന് പുലര്‍ച്ചെ പെണ്‍കുട്ടിയെ ലുധിയാനയിലേക്ക് ബസില്‍ കയറ്റിവിട്ടു. വിവരം പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതികള്‍ക്കെതിരെ ഐ.പി.സി 376, 34, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
from mangalam.com http://bit.ly/2BsViV2
via IFTTT
No comments:
Post a Comment