കണ്ണൂർ: കണ്ണൂർ ആസ്ഥാനമായ അഗ്രീൻകോ സൊസൈറ്റി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘത്തിന്റെ മുൻ പ്രസിഡന്റ് എം.കെ.രാഘവൻ എം.പി. ഉൾപ്പെടെ 13 ആളുകളുടെ പേരിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ഉത്തരമേഖലാ സഹകരണ വിജിലൻസ് ഡിവൈ.എസ്.പി. നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിർദേശാനുസരണമാണ് കേസ്. 2002-ൽ രൂപവത്കരിച്ച അഗ്രീൻകോ സഹകരണസംഘത്തിന്റെ 2014 വരെയുള്ള പ്രസിഡന്റായിരുന്നു എം.കെ.രാഘവൻ. പ്രസിഡന്റും സംഘം മാനേജിങ് ഡയറക്ടർ ബൈജു രാധാകൃഷ്ണനും മറ്റ് 11 പേരും ചേർന്ന് സൊസൈറ്റിക്ക് 77 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയെന്നാണ് കേസ്. സൊസൈറ്റിയുടെ നേതൃത്വത്തിൽ കൈതച്ചക്ക ഫാമിനായി സ്ഥലം വാങ്ങിയതും മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കാൻ യന്ത്രസാമഗ്രികൾ വാങ്ങിയതും സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെയും സുതാര്യമല്ലാതെയുമാണെന്നാണ് ഉത്തരമേഖലാ സഹകരണ വിജിലൻസിന്റെ കണ്ടെത്തൽ.ക്രമക്കേട് കാരണം സംഘം കടക്കെണിയിലായി പ്രവർത്തനം സ്തംഭിച്ചുവെന്നും വാങ്ങിയ വായ്പകൾ തിരിച്ചടച്ചില്ലെന്നും ആരോപിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ സർക്കാർ നിർദേശിച്ചതെന്ന് പോലീസ് അറിയിച്ചു. 21 സഹകരണസംഘങ്ങളിൽനിന്ന് സർക്കാർ അനുമതിയില്ലാതെ മൂന്നരക്കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ചുവെന്നും അന്വേഷണറിപ്പോർട്ടിലുണ്ട്.കേസ് രാഷ്ട്രീയപ്രേരിതംകേസെടുത്തത് രാഷ്ട്രീയപ്രേരിതമായാണെന്ന് എം.കെ.രാഘവൻ എം.പി. പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
from mathrubhumi.latestnews.rssfeed http://bit.ly/2RWSmp0
via
IFTTT
No comments:
Post a Comment