കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി കടല്‍ക്കടക്കും. അച്ചാറുകളും ജാമുകളും മുതല്‍ സാനിട്ടറി നാപ്കിനുകള്‍ വരെ നീളുന്ന കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ലോകമെമ്പാടും സുലഭമാകും. ഇതിനായുള്ള നീക്കത്തിലാണ് വിവിധ ജില്ലാ നേതൃത്വങ്ങളും ഒപ്പം സംസ്ഥാന മിഷനും.
ആദ്യ ഘട്ടത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ വഴി വീടുകള്‍ തോറും വില്‍പ്പനയ്ക്ക് എത്തിയിരുന്ന കുടുംബശ്രീയുടെ തനിനാടന്‍ സംരംഭങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വഴിയും വ്യാപകമായി ലഭ്യമായിത്തുടരുകയാണ്.
ഓര്‍ലൈന്‍ മാര്‍ക്കറ്റിങ് സൈറ്റുകളുടെ ആഗോള മുഖമായ ആമസോണാണ് കുടുംബശ്രീയുടെ തനിനാടന്‍ സംരംഭങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിലൂടെ ലോകത്തെ പരിചയപ്പെടുത്തുക. ഭക്ഷ്യ വസ്തുക്കള്‍, പച്ചക്കറികള്‍, തുണിത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍, ഫാന്‍സി ആഭരണങ്ങള്‍ എന്നിങ്ങനെ കുടുംബശ്രീയൂണിറ്റുകള്‍ കൈവെച്ച് വിജയം കാണാത്ത മേഖലകള്‍ വരളമാണ്. അവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറ്റിപ്പത്തോളം ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ ആമസോണില്‍ ലഭ്യമാകുക.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള സ്വയം തൊഴില്‍ സംരംഭകരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആമസോണ്‍ സഹേലി പദ്ധതിയുടെ ഭാഗമായാണ് ഈ കൂട്ടുകെട്ട്. ഫെബ്രുവരി അവസാന വാരത്തോടെ ആമസോണ്‍ പ്രതിനിധികളുമായി കുടുംബശ്രീ കരാര്‍ ഒപ്പുവയ്ക്കും.
from mangalam.com http://bit.ly/2TRKjeQ
via IFTTT
No comments:
Post a Comment