തിരുവനന്തപുരം: വിജിലന്‍സ് അേന്വഷണം നേരിടുന്ന ഡി.ജി.പി: ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തിനെതിരായ അഴിമതിക്കേസുകളിലെ തെളിവുകള്‍ നശിപ്പിക്കുമെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന്, കഴിഞ്ഞ ദിവസം ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സസ്പെന്‍ഷന്‍ പുനഃപരിശോധനാ കമ്മിറ്റി ജേക്കബ് തോമസിന്റെ സസ്പെന്‍ഷന്‍ കാലാവധി 120 ദിവസത്തേക്കുകൂടി നീട്ടി. കഴിഞ്ഞ ഒന്നര വര്‍ഷമായി ജേക്കബ് സസ്പെന്‍ഷനിലാണ്.
ജേക്കബ് തോമസ് സര്‍വീസില്‍ മടങ്ങിയെത്തിയാല്‍ അന്വേഷണരഹസ്യങ്ങള്‍ ചോര്‍ത്തുമെന്നതിനാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജേക്കബിനെ സര്‍വീസിലെടുക്കരുതെന്നാണ് വിജിലന്‍സ് ആവശ്യം. തന്റെ സസ്പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കോടതിയെ സമീപിച്ചിരിക്കെയാണ് വിജിലന്‍സിന്റെ അപ്രതീക്ഷിത ഇടപെടല്‍.
കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഡി.ജി.പി: ജേക്കബ് തോമസിനെ തുടര്‍ച്ചയായി മൂന്നാം തവണ സസ്പെന്‍ഡ് ചെയ്തത്. ആ കാലാവധി അവസാനിക്കും മുമ്പാണ് നാലാമൂഴം.
ഔദ്യോഗിക പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ആറുമാസത്തേക്കായിരുന്നു ആദ്യത്തെ സസ്പെന്‍ഷന്‍. പിന്നീടത് വീണ്ടും നീട്ടി. ആദ്യത്തേത് സര്‍ക്കാര്‍വിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലും രണ്ടാമത്തേതു സ്വന്തം പുസ്തകത്തില്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന്റെ പേരിലുമായിരുന്നു. അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. കമ്മിഷന്റെ നടപടികളുമായി സഹകരിക്കാന്‍ തയാറാകാത്തതിന്റെ പേരിലാണ് മൂന്നാമത്തെ സസ്പെന്‍ഷന്‍.
ഇതിനിടെയാണ് അദ്ദേഹത്തിനെതിരേ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടത്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രജ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ഏഴ് കോടി രൂപ നഷ്ടമുണ്ടായെന്ന ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
പുതിയ നീക്കത്തോടെ, ഏറ്റവും കൂടുതല്‍ കാലം സസ്പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പിയായി ജേക്കബ് തോമസ് മാറുകയാണ്.
from mangalam.com http://bit.ly/2GmGXO2
via IFTTT
No comments:
Post a Comment