ഇടുക്കി സീറ്റിനെ ചൊല്ലിയുള്ള മാണി- ജോസഫ് തര്‍ക്കം കോണ്‍ഗ്രസിലേക്കും; മാണിക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള ചായ്‌വ്‌ ജോസഫ് വന്നാല്‍ മാറുമെന്ന് വിലയിരുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

ഇടുക്കി സീറ്റിനെ ചൊല്ലിയുള്ള മാണി- ജോസഫ് തര്‍ക്കം കോണ്‍ഗ്രസിലേക്കും; മാണിക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള ചായ്‌വ്‌ ജോസഫ് വന്നാല്‍ മാറുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: ഇടുക്കി സീറ്റുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസി(എം)ല്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പു തര്‍ക്കത്തിനു കാരണമാകുന്നു. മാണി-ജോസഫ് പിളര്‍പ്പിനുള്ള സാധ്യത യു.ഡി.എഫ്. വിപുലീകരണ സാധ്യതയ്ക്കു കരിനിഴലാകുകയും ചെയ്തു.

ജോസ് കെ. മാണി നയിക്കുന്ന കേരളയാത്രയ്ക്കു ജോസഫിന്റെ തട്ടകമായ ഇടുക്കി ജില്ലയില്‍ ഗംഭീര സ്വീകരണം ലഭിക്കാതെപോയത് മാണി വിഭാഗത്തെ വല്ലാതെ ചൊടിപ്പിച്ചു. ജോസഫുമായുള്ള ലയനം കൊണ്ട് ഒരുഗുണവും ലഭിച്ചില്ലെന്നു നേരത്തേ തുറന്നടിച്ച അവര്‍, ജോസഫ് വിട്ടുപോകുന്നതില്‍ ഒരു പ്രയാസവുമില്ലെന്ന നിലപാടിലുമെത്തിയിരിക്കുന്നു.

മാണി വിഭാഗത്തില്‍ നിന്നാല്‍ ജോസഫ് പക്ഷത്തിനു ലോക്സഭാ സീറ്റ് ലഭിക്കില്ലെന്നുറപ്പാണ്. പിളര്‍ന്നു പുതിയ കക്ഷിയായാല്‍ ഒരു സീറ്റ് തരാതിരിക്കാന്‍ യു.ഡി.എഫിനു കഴിയില്ലെന്നാണു ജോസഫ് ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍.

അതേസമയം, മാണിക്കൊപ്പം നില്‍ക്കുന്ന ജോസഫിനെ മാത്രം മതിയെന്നും പിളര്‍ന്നു വരുന്ന ജോസഫിനെ വേണ്ടെന്നും എ ഗ്രൂപ്പ് നിലപാടെടുത്തതാണു കേരളാ കോണ്‍ഗ്രസിലെ അസ്വസ്ഥത കോണ്‍ഗ്രസിലേക്കു പടരാന്‍ കാരണമായത്.

മുന്നണിയിലേക്കു മടങ്ങിയെത്തിയ മാണിക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള ചായ്‌വ്‌ ജോസഫ് വന്നാല്‍ മാറാനിടയുണ്ടെന്ന വിലയിരുത്തലാണു കാരണം. ഇതു മുന്നണിയുടെ ഭാഗമാകാന്‍ കാത്തിരിക്കുന്ന മറ്റു പാര്‍ട്ടികളെയും സ്വാധീനിച്ചേക്കും. അതു തങ്ങള്‍ക്കു തിരിച്ചടിയാകുമെന്ന് എ ഗ്രൂപ്പ് കരുതുന്നു.



from mangalam.com http://bit.ly/2I0yf9F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages