ആരാണ് ജറാൾഡ് കോട്ടൺ? അധികമാർക്കും അറിയില്ലെങ്കിലും ഡിജിറ്റൽ കറൻസിയുടെ ലോകത്ത് അദ്ദേഹം പ്രശസ്തനാണ്. ഇന്ത്യയിലേയ്ക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം മരിച്ചതാണ് ക്രിപ്റ്റോ കറൻസി ലോകത്തെ ഞെട്ടിച്ചത്. അദ്ദേഹത്തിനുമാത്രമറിയാവുന്ന പാസ് വേഡുകൾ അറിയാതെ ഡിജിറ്റൽ ലോക്കറുകൾ തുറക്കാൻ കഴിയാത്തതാണ് കാരണം. ക്വാഡ്രിഗ എന്ന കമ്പനിയുടെ സിഇഒ ആയി 30 വയസ്സുമാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ ലോക്കറുകളലിലുള്ളത് 1038 കോടി രൂപയുടെ നിക്ഷേപമാണ്. കോൾഡ് വാലറ്റ് എന്ന ഓഫ്ലൈൻ സ്റ്റോറേജിൽ സൂക്ഷിച്ചിട്ടുള്ള ബിറ്റ്കോയിനും മറ്റ് ഡിജിറ്റൽ കറൻസികളും ലോക്കറിൽ മരവിച്ചിരിപ്പാണ്. ഹാക്കർമാരെ പേടിച്ച് പാസ് വേഡുകൾ ആർക്കും നൽകിയിരുന്നില്ല. ഡിജിറ്റൽ കറൻസികൾ എങ്ങനെ തിരിച്ചെടുക്കണമെന്നറിയാതെ കുഴങ്ങുകയാണ് ഒരു ലക്ഷത്തോളം വരുന്ന ക്വാഡ്രിഗയിലെ അംഗങ്ങൾ. ഭാര്യയ്ക്കുപോലും ഈ വിവരങ്ങൾ അജ്ഞാതമാണ്. അവസാനം ഹാക്കർമാരെയും ടെക് വിദഗ്ധരെയും സമീപിച്ചിരിക്കുകയാണ് കമ്പനി.
from mathrubhumi.latestnews.rssfeed http://bit.ly/2Sa96hD
via
IFTTT
No comments:
Post a Comment