ആറുകോടി തിരിച്ചുകൊടുത്തില്ല; ഹണി ട്രാപ്പില്‍പ്പെടുത്തി ചാനല്‍ ഉടമയെ കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 6, 2019

ആറുകോടി തിരിച്ചുകൊടുത്തില്ല; ഹണി ട്രാപ്പില്‍പ്പെടുത്തി ചാനല്‍ ഉടമയെ കൊലപ്പെടുത്തി

വിജയവാഡ: കടമെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് എൻആർഐ ബിസിനസുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി കൊന്നു.ബിസിനസുകാരനായ ചിഗുരുപതി ജയറാമാണ് (55) കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരാണെന്ന് പോലീസ് അറിയിച്ചു. ഇവരിൽ നിന്നാണ് ജയറാം പണം വായ്പയെടുത്തത്. സംഭവത്തെ തുടർന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ രാകേഷ് റെഡ്ഢി, ഇയാളുടെ ഡ്രൈവർ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ജനുവരി 31 നാണ് വിജയവാഡക്ക് സമീപം നന്ദിയഗാമ ദേശീയപാതയിൽ നിർത്തിയിട്ട കാറിന്റെ പിൻസീറ്റിൽ കൊല്ലപ്പെട്ടനിലയിൽജയറാമിനെകണ്ടെത്തുകയായിരുന്നു. ഫ്ളോറിഡയിൽ ബിസിനസുകാരനായ ഇയാൾ തെലുഗു ചാനലായ എക്സ്പ്രസ് ടി.വിയുടെ മാനേജിങ് ഡയറക്ടറും കോസ്റ്റൽ ബാങ്ക് എന്ന കമ്പനിയുടെ ഡയറക്ടറുമാണ്. ബിസിനസിനായി രാകേഷ് റെഡ്ഢിയിൽ നിന്നും ആറു കോടി ജയറാം വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് റെഡ്ഢി നിരന്തരം ഫോണിൽ ബന്ധപ്പെടാൻ തുടങ്ങിയതോടെ ജയറാം ഫോൺ എടുക്കാതെയായി. തുടർന്ന് റെഡ്ഡി മറ്റൊരു നമ്പറിൽ വാട്സാപ്പ് വഴി ജയറാമിനോട് ചാറ്റ് ചെയ്യാൻ തുടങ്ങി. താൻ സ്ത്രീയാണെന്ന വ്യാജേനയായിരുന്നു ഇത്. മുഖചിത്രമായി നൽകിയിരുന്നതും സ്ത്രീയുടെ ചിത്രമാണ്. ബന്ധം ദൃഢമായതോടെ വീട്ടിലേക്ക് തനിച്ച് വരാൻ റെഡ്ഡി ആവശ്യപ്പെട്ടു. യുവതിയുടെ ജൂബിലി ഹിൽസിലേക്കുള്ള വീട്ടിലേക്ക് പുറപ്പെട്ട ജയറാമിനെ വഴിമധ്യേ ഡ്രൈവറുമായി ചേർന്ന് മർദ്ദിച്ച് അവശനാക്കിയ ശേഷംപണം തിരികെ ആവശ്യപ്പെട്ടു. ജയറാമിന്റെ കൈയ്യിൽ പണമില്ലെന്ന് അറിഞ്ഞതോടെ ക്രൂരമായി മർദ്ദിച്ചശേഷം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയറാം കാറിൽവെച്ചുതന്നെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. റെഡ്ഡിയും ജയ്റാമും തമ്മിൽ സാമ്പത്തിക ഇടപടുകൾ തടന്നിരുവെന്ന ബന്ധുവിന്റെ മൊഴിയാണ് പോലീസ് അന്വേഷണം റെഡ്ഡിയിലേക്കും ഡ്രൈവറിലേക്കും എത്തിച്ചത്. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. content Highlight: Honey Trap; NRI Found Dead In Andhra Pradesh


from mathrubhumi.latestnews.rssfeed http://bit.ly/2UHUFOz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages