ആലുവയില്‍ വന്‍ കവര്‍ച്ച: വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

ആലുവയില്‍ വന്‍ കവര്‍ച്ച: വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

കൊച്ചി: ആലുവയില്‍ വനിതാ ഡോക്ടറെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം വന്‍ കവര്‍ച്ച. വീട്ടില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണവും 70,000 രൂപയും കവര്‍ന്നു. കഴുത്തില്‍ പൊട്ടിയ കുപ്പിവച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. മുഖംമൂടി ധരിച്ച രണ്ടു പേരാണ് മോഷണം നടത്തിയത്.

ഇന്നലെ രാത്രി രണ്ടര മണിയോടെ മോഷണം നടന്നത്. വീടിനു പിന്‍വശത്തെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വിവാഹ ആവശ്യത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണ് മോഷണം പോയത്. പ്രദേശത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്‌റാണ് മോഷണത്തിന് ഇരയായത്.

പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുന്‍പും ഈ മേഖലയില്‍ സമാനമായ രീതിയില്‍ ഭവനഭേദനങ്ങള്‍ നടന്നിട്ടുണ്ട്. ഈ പ്രതികളെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.



from mangalam.com http://bit.ly/2BOtnzh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages