പുല്‍വാമ ഭീകരാക്രമണം; ദേശീയ സുരക്ഷാ ഏജന്‍സിയെ കുറ്റപ്പെടുത്തി മമതാ ബാനര്‍ജി; ദുഖാചരണം നടത്താത്തതില്‍ കേന്ദ്രത്തിനും വിമര്‍ശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

പുല്‍വാമ ഭീകരാക്രമണം; ദേശീയ സുരക്ഷാ ഏജന്‍സിയെ കുറ്റപ്പെടുത്തി മമതാ ബാനര്‍ജി; ദുഖാചരണം നടത്താത്തതില്‍ കേന്ദ്രത്തിനും വിമര്‍ശനം

കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തില്‍ ദേശീയ സുരക്ഷാ ഏജന്‍സിയെ കുറ്റപ്പെടുത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വാര്‍ത്താ സമ്മേളനം വിളിച്ചാണ് മമതാ ഇക്കാര്യം പറഞ്ഞത്. ' ദേശിയ സുരക്ഷാ ഏജന്‍സിയും ഇന്റലിജന്‍സ് ബ്യൂറോയും എന്താണ് ചെയ്യുന്നതെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇന്റലിജന്‍സിന്റെ തികഞ്ഞ പരാജയമാണ്.'

എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ദുഖാചരണം പ്രഖ്യാപിക്കാത്തതെന്നും അവര്‍ ചോദിച്ചു. കുറഞ്ഞപക്ഷം 72 മണിക്കൂറെങ്കിലും ദുഖാചരണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മുന്‍നിശ്ചയിച്ച പരിപാടികള്‍ മാറ്റിവയ്ക്കണം.

ദേശീയ അജിത് ഡോവലിനേയും കടുത്തഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്തുചെയ്യുകയാണ്. അവിടെ എന്താണ് നടന്നതെന്ന് അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എങ്ങനെ ഇത്രയധികം ജവാന്‍മാര്‍ കൊല്ലപ്പെടാനിടയായി. ഭീകരവാദികള്‍ വരുന്നത് സംബന്ധിച്ച് ഒരു വിവരവും എങ്ങനെ ലഭിക്കാതെ പോയി. തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. തന്റെതു മാത്രമല്ല. ജനങ്ങളുടേതാണ് ചോദ്യമെന്നും അവര്‍ പറഞ്ഞു.

താന്‍ അറിയുന്ന സൈനീകരുമായി സംസാരിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണ് ഇതെന്നാണ് എല്ലാവരും പറയുന്നത്. എന്തുകൊണ്ട് ഇത്രയധികം വാഹനങ്ങള്‍ ഒരുമിച്ച് സഞ്ചരിച്ചുവെന്നും ബംഗാള്‍ മുഖ്യമന്ത്രി ചോദിച്ചു.

നേരത്തെ ഈ സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്നും കുറ്റപ്പെടുത്താന്‍ ഇല്ലെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. എന്നാല്‍ അതിന് തയ്യാറാകാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് മമതാ ബാനര്‍ജി ചെയ്തത്.



from mangalam.com http://bit.ly/2TSmJii
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages