സിഡ്നി: ഓസീസിനെതിരായ ആദ്യ ഏകദിനത്തിൽ 289 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ബാറ്റിങ്ങ് തകർച്ച. നാലു റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി. ശിഖർ ധവാൻ, ക്യാപ്റ്റൻ വിരാട് കോലി, അമ്പാട്ടി റായിഡു എന്നിവരാണ് പുറത്തായത്. ആദ്യ ഓവറിൽ തന്നെ അരങ്ങേറ്റ താരം ബെഹ്റൻഡോഫ്, ശിഖർ ധവാനെ (0) വിക്കറ്റനു മുന്നിൽ കുടുക്കി. പിന്നാലെ മൂന്നു റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയെ റിച്ചാഡ്സണും മടക്കി. അതേ ഓവറിൽ തന്നെ റിച്ചാഡ്സൺ അമ്പാട്ടി റായിഡുവിനെയും മടക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ അഞ്ച് ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 14 റൺസെന്ന നിലയിലാണ്. ആറു റൺസുമായി രോഹിത് ശർമയും ഒരു റണ്ണുമായി ധോനിയുമാണ് ക്രീസിൽ. വിജയത്തിലേക്ക് ഇന്ത്യയ്ക്ക് ഇനിയും 275 റൺസ് കൂടി വേണം. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തിരുന്നു. ഉസ്മാൻ ഖ്വാജ (59), ഷോൺ മാർഷ് (54), പീറ്റർ ഹാൻഡ്സ്കോമ്പ് (73), സ്റ്റോയിനിസ് (47) എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് കരുത്തായത്. 61 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സറുകളും പറത്തിയ ഹാൻഡ്സ്കോമ്പാണ് സ്കോറിങ് വേഗത്തിലാക്കിയത്. ഇന്നിങ്സിന്റെ അവസാനത്തിൽ തകർത്തടിച്ച സ്റ്റോയിനിസ് സ്കോർ 288-ൽ എത്തിച്ചു. ഇന്ത്യയ്ക്കായി ഭുവനേശ്വർ, കുൽദീപ് യാദവ് എന്നിവർ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 41 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ഓസീസിനെ അർധ സെഞ്ചുറി നേടിയ ഉസ്മാൻ ഖ്വാജയും (59) ഷോൺ മാർഷുമാണ് (54) കരകയറ്റിയത്. മൂന്നാം വിക്കറ്റിൽ ഖ്വാജ-മാർഷ് സഖ്യം 92 റൺസ് കൂട്ടിച്ചേർത്തു. നാലാം വിക്കറ്റിൽ ഹാൻഡ്സ്കോമ്പിനൊപ്പം മാർഷ് 53 റൺസിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി. അഞ്ചാം വിക്കറ്റിൽ ഹാൻഡ്സ്കോമ്പ്- സ്റ്റോയ്നിസ് സഖ്യം 68 റൺസും സ്കോർബോർഡിലേക്ക് ചേർത്തു. അലക്സ് കാരി (24), ആരോൺ ഫിഞ്ച് (6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാൻമാർ. ഗ്ലെൻമാക്സ് വെൽ 11 റൺസുമായി പുറത്താകാതെ നിന്നു. 65 പന്തിൽ നാലു ബൗണ്ടറിയോടെയാണ് മാർഷ് കരിയറിലെ 13-ാം അർധസെഞ്ചുറി പൂർത്തിയാക്കിയത്. 70 പന്തിൽ നാലു ബൗണ്ടറി സഹിതം 54 റൺസെടുത്ത മാർഷിനെ കുൽദീപ് യാദവ് പുറത്താക്കുകയായിരുന്നു. ഒരു വർഷത്തിനു ശേഷം ടീമിൽ തിരിച്ചെത്തിയ ഖ്വാജ അർധ സെഞ്ചുറിയോടെയാണ് വരവറിയിച്ചത്. ഖ്വാജയുടെ അഞ്ചാം അർധസെഞ്ചുറിയാണിത്. 81 പന്തുകളിൽ നിന്ന് ആറു ബൗണ്ടറിയോടെ 59 റൺസെടുത്ത താരത്തെ ജഡേജ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. Content Highlights: india vs australia, Sydney odi, Bhuvneshwar Kumar
from mathrubhumi.latestnews.rssfeed http://bit.ly/2VOUqTt
via
IFTTT
No comments:
Post a Comment